ശരീരത്തിലെ ഈ ഭാഗത്ത് കാണപ്പെടുന്ന കറുപ്പുനിറം മാറ്റിയെടുക്കാൻ ശ്രദ്ധിക്കേണ്ടത്.

ശരീരത്തിൻറെ തുടകളിൽ കാണപ്പെടുന്ന കറുപ്പുനിറം മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന ധാരാളം ആളുകൾ ഉണ്ട്. പലവിധ കാരണങ്ങൾ കൊണ്ടും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാം. എന്നാൽ കൂടുതലും അമിതവണ്ണമുള്ളവരിൽ ആണ് ഇങ്ങനെ കാണപ്പെടുന്നത്. ചിലർക്ക് കൈകളുടെ കക്ഷങ്ങളിലും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഇതുമൂലം പല മാനസിക പ്രയാസങ്ങളും ശാരീരിക ബുദ്ധിമുട്ടുകളും ഇത്തരക്കാർ അനുഭവിക്കാറുണ്ട്. ചിലർക്ക് വേദനയും ചൊറിച്ചിലും കാലുകളിലെ തുടകളിൽ അനുഭവപ്പെടാറുണ്ട്. വളരെ അസഹനീയം ആയിരിക്കും ഇവിടെ ഉണ്ടാകുന്ന ചൊറിച്ചിൽ.

തടി കൂടുന്നതു മൂലം ചർമ്മം കൂട്ടി ഉരയുന്നതും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്. അതുമാത്രമല്ല നല്ല ഇറുകിയ വസ്ത്രവും ശരീരത്തിന് ചൂട് നൽകുന്ന വസ്ത്രവും ഇടുന്നത് മൂലം ഈ ഭാഗങ്ങളിലെല്ലാം ഉരച്ചിൽ അനുഭവപ്പെടുന്നത് കൊണ്ട് അവിടങ്ങളിൽ മുറിവ് ഉണ്ടാകുന്നതിനും പിന്നീട് കറുപ്പുനിറം ഉണ്ടാകുന്നതിനും കാരണമാകുന്നു. മറ്റുചിലർക്ക് ഫംഗൽ ഇൻഫെക്ഷൻ മൂലം അവിടെ ചൊറിച്ചിൽ അനുഭവപ്പെടാം. ഇതു മൂലവും നല്ലപോലെ കറുപ്പുനിറവും അവിടെ ഉണ്ടാകാറുണ്ട്. മിക്ക ആളുകൾക്കും ഇത്തരം പ്രശ്നങ്ങൾ ഡോക്ടറെ കാണിക്കാൻ മടിയാണ്. പലരും സ്വയംചികിത്സയാണ് നടത്തിവരുന്നത്.

എന്നാൽ ചൊറിച്ചിലും വേദനയും കുറയുമെങ്കിലും കറുപ്പ് നിറത്തിന് മാറ്റം സംഭവിക്കാറില്ല. എന്നാൽ വീട്ടിൽ തന്നെ ഇതിന് ഒരു പരിഹാരം കാണാവുന്നതാണ്. ഇതിനായി ഉരുളൻകിഴങ്ങ് നീര് എടുത്ത് അല്പം ടി ട്രി ഓയിലും മിക്സ് ചെയ്തു കറുപ്പുനിറം ഉള്ളിടത്ത് പുരട്ടുന്നത് നല്ലതാണ്. ഉപ്പിട്ട ചൂടുവെള്ളം ഉപയോഗിച്ച് കഴുകുന്നത് ഫംഗൽ അണുബാധകൾ തടയാൻ വളരെ നല്ലതാണ്. അതുപോലെതന്നെ കറ്റാർവാഴ ജെല്ലും ഗ്ലിസറിനും.

വൈറ്റമിൻ ഇ ഓയിലും മിക്സ് ചെയ്തു അവിടങ്ങളിൽ ഉപയോഗിക്കുന്നത് നല്ല ഗുണം ചെയ്യും. ഇതുപോലെയുള്ള കാര്യങ്ങൾ കൂടുതൽ അറിയുന്നതിനായി ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.