നിങ്ങൾ വെള്ളം കുടിക്കുന്നത് ഇപ്രകാരം ആണോ? ശരിയായി വെള്ളം കുടിച്ചില്ലെങ്കിൽ രോഗങ്ങൾക്ക് സാധ്യത.

നിത്യജീവിതത്തിൽ ധാരാളം വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ പലരുടെയും ഇടയിൽ ചില തെറ്റിദ്ധാരണകൾ നിലനിൽക്കുന്നുണ്ട്. ധാരാളം വെള്ളം കുടിച്ചാൽ ഭക്ഷണം കഴിക്കുന്നതിൻറെ അളവ് കുറയുമെന്നും മെലിഞ്ഞു പോകാൻ സാധ്യതയുണ്ടെന്നും പണ്ടുള്ള ആളുകൾ പറയാറുണ്ട്. എന്നാൽ അത് വെറും തെറ്റായ രീതിയാണ്. ആരോഗ്യമുള്ള ശരീരത്തിന് മുതിർന്ന ആളുകൾക്ക് മൂന്നോ നാലോ ലിറ്റർ വെള്ളം അത്യാവശ്യമാണ്. ധാരാളം വെള്ളം കുടിക്കുന്നതിലൂടെ ശരീരത്തിലെ വിഷാംശങ്ങളെ ഇല്ലാതാക്കാൻ സാധിക്കും. നിയന്ത്രണമില്ലാതെ ഭക്ഷണം കഴിക്കുന്നത് കുറയ്ക്കാനും അത് മൂലം അമിതവണ്ണം ഉണ്ടാകുന്നതിനെ തടയാനും സാധിക്കുന്നു.

ശരീരത്തിലെ ജലാംശം കുറയുന്നത് കൊണ്ടാണ് ഒട്ടുമിക്ക ശരീര വേദനകളും ഉണ്ടാകുന്നത്. അതുപോലെതന്നെ ഒട്ടുമിക്ക തലവേദനകൾ ഉണ്ടാകുന്നത് ശരീരത്തിൽ ജലാംശം കുറയുന്നതുകൊണ്ടാണ്. തലവേദന ഉള്ളപ്പോൾ കുറച്ചു വെള്ളം കുടിക്കുന്നത് പെട്ടെന്ന് തന്നെ തലവേദന മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ചിലരിൽ ധാരാളമായി മുടികൊഴിച്ചിൽ കാണാറുണ്ട്. ശരീരത്തിലുണ്ടാകുന്ന അസിഡിറ്റിയുടെ പ്രശ്നം മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇതു കുറയ്ക്കുന്നതിനായി ധാരാളം വെള്ളം കുടിക്കുന്നത് സഹായിക്കും.

 

രാവിലെ എണീറ്റാൽ ഉടൻ രണ്ട് ഗ്ലാസ് വെള്ളം കുടിക്കുന്നത് വയറ്റിൽ കെട്ടികിടക്കുന്ന ഗ്യാസ് കുറയ്ക്കാൻ നല്ലതാണ്. ഇതുമൂലം കൂടുതലായി ഉണ്ടാകുന്ന അസിഡിറ്റി കുറയ്ക്കാൻ സഹായിക്കും. പ്രമേഹ രോഗമുള്ളവർ നിർബന്ധമായും മൂന്നോ നാലോ ലിറ്റർ വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. വിശപ്പ് നിയന്ത്രിക്കുന്നതിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും ഇത് വളരെ സഹായകരമാണ്.

ഒരുപാട് രോഗങ്ങൾക്ക് ശമനം നൽകാൻ ധാരാളം വെള്ളം കുടിക്കുന്നത് വഴി സാധിക്കും. ഇതിനെപ്പറ്റി കൂടുതൽ അറിയുന്നതിനായി ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.