ചുണ്ടുകൾ ചുവന്നു തുടുക്കാൻ ☺ ചുണ്ടുകൾക്കു വേണം ഇത്തരം പരിചരണങ്ങൾ.

നല്ല ചുവന്നു തുടുത്ത ചുണ്ടുകൾ ലഭിക്കാൻ ആഗ്രഹം ഇല്ലാത്തവർ ആരുമുണ്ടാകില്ല. നല്ല ഭംഗിയുള്ള മുഖത്തിന് ചുവന്നു തുടുത്ത ചുണ്ടുകൾ വേണം. എന്നാൽ ചുണ്ടുകളുടെ ഭംഗി കുറയ്ക്കുന്നത് എല്ലാവരിലും ഭയങ്കരമായ വിഷമം ആണ് ഉണ്ടാക്കുന്നത്. മുഖസൗന്ദര്യത്തിനും ശരീരസൗന്ദര്യത്തിനും ഏറെ പ്രാധാന്യം നൽകുന്നവരാണ് ഇന്നുള്ളവർ. അതിനുവേണ്ട ശ്രമങ്ങളാണ് ഓരോരുത്തരും നടത്തിക്കൊണ്ടിരിക്കുന്നത്. എന്നാൽ അതിനെ മങ്ങലേൽപ്പിക്കുന്ന വിധത്തിലാണ് ഓരോന്നും ശരീരത്തിൽ സംഭവിക്കുന്നത്. സ്ത്രീകളാണ് ഇത്തരം മാനസിക വിഷമങ്ങൾ കൂടുതലും അനുഭവിക്കുന്നത്.

ചുണ്ടുകൾ കൂടുതൽ ചുവന്നു തുടുക്കാൻ സ്ത്രീകളാണ് ആഗ്രഹിക്കുന്നത്. എന്നാൽ പല കാരണങ്ങൾ കൊണ്ടും ഇതിനെ മങ്ങൽ ഏൽക്കാറുണ്ട്. വരണ്ട ചർമ്മം ഉള്ളവരിൽ ചുണ്ടുകൾ കൂടുതൽ വരണ്ടത് ആകാറുണ്ട്. ഇതുമൂലം ചുണ്ടുകൾ വിണ്ടുകീറുന്നതും ഇടയാകുന്നു. ഇത് ചുണ്ടുകളുടെ സ്വാഭാവികനിറം നഷ്ടപ്പെടുന്നതിന് കാരണമാകുന്നു. കൂടുതൽ നേരം വെയിൽ കൊള്ളുന്ന ജോലികൾ ചെയ്യുന്നവരിലും ചുണ്ടുകൾ കറുത്ത് ഇരുണ്ടതായി കാണപ്പെടാറുണ്ട്. ഇതുപോലെതന്നെ പുകവലിശീലം ധാരാളമായുള്ള ആളുകളിലും ചുണ്ടുകൾ കറുത്തിരുണ്ട് ഇരിക്കാറുണ്ട്.

ശരീരത്തിലെ മറ്റുള്ള ചർമ്മങ്ങളെ അപേക്ഷിച്ച് വളരെ മൃദുവായതാണ് ചുണ്ടുകളുടെ ചർമ്മം. അവിടെ പ്രത്യേക സംരക്ഷണം കൊടുക്കേണ്ടത് അത്യാവശ്യമാണ്. ചുണ്ടുകളിൽ ഉള്ള മൃതകോശങ്ങളെ നീക്കംചെയ്യാൻ വീട്ടിൽ തന്നെ ഇതിന് പരിഹാരം കണ്ടെത്താവുന്നതാണ്. ഇതിനായി പഞ്ചസാരയും തേനും ഉപയോഗിച്ച് ചുണ്ടുകളിൽ സ്ക്രബ്ബ് ചെയ്യുന്നത് വരണ്ട ചർമം നീങ്ങുന്നതിന് സഹായകരമാണ്. ചുണ്ടുകളിലെ ഈർപ്പം നിലനിർത്തുന്നതിന് നാരങ്ങാനീരും തേനും കൂട്ടിക്കലർത്തി ഉപയോഗിക്കുന്നത് ഗുണം ചെയ്യും.

അതുപോലെതന്നെ റോസ് വാട്ടറും ഗ്ലിസറിനും ചേർത്ത് ചുണ്ടിൽ പുരട്ടുന്നതും ഇത്തരം ഗുണങ്ങൾ ലഭിക്കാൻ സഹായകരമാണ്. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.