വയറിലുണ്ടാകുന്ന എല്ലാ പ്രശ്നങ്ങളും ഗ്യാസ് ആകണമെന്നില്ല പ്രധാനമായും ഉണ്ടാകുന്ന ലക്ഷണങ്ങൾ.

ഇന്ന് സ്ഥിരമായി എല്ലാവരിലും വയറ്റിൽ ഗ്യാസ് പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്. പലരും ഇതിനെ നിസ്സാരമായി തള്ളിക്കളയുകയാണ് ചെയ്യുന്നത്. എന്നാൽ എല്ലാ പ്രശ്നങ്ങളും ഗ്യാസ് ആയിരിക്കണമെന്നില്ല. വയറിലുണ്ടാകുന്ന മറ്റ് ബുദ്ധിമുട്ടുകളും ശ്രദ്ധിക്കേണ്ടതാണ്. ഗ്യാസ് ആണെന്ന് കരുതി തള്ളിക്കളയുന്നത് മറ്റു പ്രശ്നങ്ങൾക്ക് വഴിവയ്ക്കും. നിസാരമായി തള്ളിക്കളയേണ്ട ഒന്നല്ല ഇത്തരം അസുഖങ്ങൾ. ഒരുപക്ഷേ ക്യാൻസറിന് വരെ സാധ്യത ഉണ്ടാകും. ആമാശയത്തിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന ആസിഡ് പ്രവർത്തനം കൂടുതൽ ആകുമ്പോഴാണ് ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നത്. കൂടുതലാകുമ്പോൾ ആമാശയത്തിൽ വിള്ളലുകൾ ഉണ്ടാക്കുന്നു.

ഇത് ഭക്ഷണം കഴിക്കുമ്പോൾ പെട്ടെന്ന് തന്നെ വയറു നിറഞ്ഞതായി എന്ന തോന്നൽ ഉണ്ടാക്കുന്നു. ഇതുമൂലം ഭക്ഷണം കഴിക്കാൻ പറ്റാതെ വരുന്നു.ചിലരിൽ വയറുവേദനയും ഉണ്ടാകാറുണ്ട്. മറ്റു ചിലരിൽ ശർദ്ദി ആയിരിക്കും കൂടുതലും കണ്ടുവരുന്നത്. വയറിൽ ഗ്യാസ് നിറയുന്നതു മൂലം ശരീരത്തിലെ മസിലുകളിൽ വേദന അനുഭവപ്പെടുന്നവരും ഉണ്ട്. അതുപോലെതന്നെ വായിലൂടെ ഏമ്പക്കം വരുന്നതും നെഞ്ചിരിച്ചിൽ ഉണ്ടാവുന്നതും സ്വാഭാവികമാണ്. ഇത്തരക്കാർ ഭക്ഷണകാര്യങ്ങളിൽ ഒന്ന് ശ്രദ്ധ കൊടുക്കണം. കൃത്യസമയങ്ങളിൽ ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്.

ധാരാളമായി കാപ്പി ,ചായ എന്നിവ കുടിക്കുന്ന ശീലം ഒഴിവാക്കണം. ചിലർക്ക് കിഴങ്ങുവർഗങ്ങൾ കഴിക്കുന്നത് ശരീരത്തിൽ ഗ്യാസ് ഉണ്ടാക്കുന്നതിന് കാരണമാകാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ കൂടുതൽ ആകുന്നത് ശ്രദ്ധിക്കണം. മറ്റു വലിയ രോഗങ്ങൾക്ക് കാരണമാകാം. ഇത്തരം ലക്ഷണത്തോടുകൂടി ശരീര ഭാരം പെട്ടെന്ന് കുറയുന്നതും ഭക്ഷണം കഴിക്കുമ്പോൾ തൊണ്ടയിൽ വേദന അനുഭവപ്പെടുന്നതും വിളർച്ച അനുഭവപ്പെടുന്നതും മലം കറുപ്പ് നിറത്തിൽ പോകുന്നതും.

എല്ലാം ആമാശയ കാൻസറിൻറെ ലക്ഷണമാകാം. കൃത്യമായ ചെക്കപ്പ് ലൂടെ രോഗനിർണയം നടത്തി ചികിത്സ നടത്തുന്നത് രോഗം രൂക്ഷം ആകാതെ നോക്കാൻ സാധിക്കും. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.