മുടിയുടെ പ്രശ്നങ്ങൾ ആണോ നിങ്ങളെ അലട്ടുന്നത് അകാല നര ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കേണ്ടത്.

ഇന്ന് ഒട്ടുമിക്ക ആളുകളെയും ബാധിക്കുന്ന ഒരു പ്രശ്നമാണ് അകാലനര, മുടികൊഴിച്ചിൽ എന്നിവ. മുടി സംരക്ഷണത്തിൽ ഏറെ പ്രാധാന്യം കൊടുക്കുന്നവരാണ് എല്ലാ ആളുകളും. ആൺപെൺ വ്യത്യാസമില്ലാതെ എല്ലാവർക്കും മുടിയുടെ കാര്യത്തിൽ ആശങ്കയാണ്. മുടി നന്നായി കൊഴിഞ്ഞു പോകുന്നതും മുടി നരയ്ക്കുന്നതും ഭയങ്കരമായ മാനസിക വിഷമങ്ങൾ ആണ് ഓരോരുത്തരിലും ഉണ്ടാക്കുന്നത്. പല കാരണങ്ങൾ കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. നല്ല കറുത്ത ഇടതൂർന്ന മുടിയിഴകൾ ആണ് ഓരോരുത്തർക്കും ഭംഗി കൊടുക്കുന്നത്. ഇന്ന് പ്രായഭേദമന്യേ എല്ലാവരിലും തലമുടിയുടെ പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്.

ചെറിയ കുട്ടികളിലും തലമുടി നരക്കുന്ന പ്രശ്നങ്ങൾ ഇന്ന് കൂടുതലും കണ്ടുവരുന്നുണ്ട്. താരൻ കൂടുതലായി തലയിൽ ഉണ്ടാകുന്നതും തലമുടി കൊഴിയുന്നതിന് കാരണമാകും. ശരീരത്തെ ശ്രദ്ധിക്കുന്നതുപോലെ തന്നെ തലമുടിക്കും നല്ല സംരക്ഷണം കൊടുക്കണം. മുതിർന്നവരുടെ ജീവിതത്തിൽ സ്ട്രസ്സ് കൂടുതലായി ഉള്ളവരിലാണ് മുടിയുടെ പല പ്രശ്നങ്ങളും കണ്ടുവരുന്നത്. മുടിക്കു നിറം നൽകുന്ന രാസവസ്തുവിൻറെ ഉൽപാദനം കുറയ്ക്കുന്നതിനും അതിൻറെ പ്രവർത്തനം മന്ദഗതിയിൽ ആക്കുന്നതിനും മാനസിക സമ്മർദങ്ങൾക്ക് കഴിവുണ്ട്.

അതുമാത്രമല്ല തലമുടി കളർ കൊടുക്കാൻ ഉപയോഗിക്കുന്ന രാസ വസ്തുക്കളുടെ ഉപയോഗവും മുടി നരയ്ക്കുന്നതിന് കാരണമാകാറുണ്ട്. ഇന്ന് മിക്ക ആളുകളും വീടുകളിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുന്ന പ്രകൃതിദത്തമായ വഴികളിലൂടെ ഇതിന് പരിഹാരം കാണാൻ ശ്രമിക്കാറുണ്ട്. തലയിൽ തേക്കാൻ ഉലുവയും കരിഞ്ചീരകവും ചേർത്ത് എണ്ണകാച്ചി ഉപയോഗിക്കുന്നത് ഇത്തരം പ്രശ്നങ്ങൾക്ക് വളരെ നല്ലതാണ്. തലമുടി വളർച്ച വേഗത്തിൽ ആക്കാൻ ഉലുവയിൽ ഉള്ള നിക്കോട്ടിൻ എന്ന ആസിഡിന് കഴിവുണ്ട്.

തലമുടിയ്ക്ക് നല്ല കറുപ്പ് നിറം നൽകാൻ കരിഞ്ചീരകവും നല്ലതാണ്. ഇതേ കുറിച്ച് കൂടുതൽ അറിയുന്നതിനായി ഈ വീഡിയോ കണ്ടു നോക്കൂ. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.