തൈറോയ്ഡ് രോഗം ഉള്ളവരും തൈറോയ്ഡ് പ്രശ്നങ്ങൾ ഒരിക്കലും വരാതിരിക്കാൻ ശ്രദ്ധിക്കേണ്ടതും ആയ കാര്യങ്ങൾ.

ഇന്ന് കൂടുതൽ ആളുകളിലും തൈറോയ്ഡ് പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്. എല്ലാവരുടെയും ശരീരത്തിൽ കഴുത്തിന് ഇരുവശത്തുമായി ചിത്രശലഭത്തിൻറെ ആകൃതിയിൽ സ്ഥിതി ചെയ്യുന്ന ഒന്നാണ് തൈറോയ്ഡ് ഗ്രന്ഥി. ഇതിൽ ഉണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങൾ മൂലം ആണ് തൈറോയ്ഡ് എന്ന രോഗം ഉണ്ടാകുന്നത്. ഇന്ന് സർവ്വസാധാരണമായി എല്ലാവരിലും ഇത് കണ്ടു വരുന്നുണ്ട്. മുതിർന്നവരിൽ മാത്രമല്ല ചെറിയ കുട്ടികൾ മുതൽ ഈ രോഗത്തിൻറെ അടിമകളാണ്. കൂടുതലും സ്ത്രീകളിലാണ് ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നത്. സ്ത്രീകളുടെ ശരീരത്തിൽ ആണ് ഹോർമോൺ വ്യതിയാനങ്ങൾ കൂടുതലായും നടക്കുന്നത്.

പാരമ്പര്യമായി കൈമാറി വരുന്ന ഒരു അസുഖമാണ് തൈറോയ്ഡ്. ഇത് പ്രധാനമായും രണ്ട് തരത്തിലാണ് ഉള്ളത്. ഹൈപോതൈറോയ്ഡിസം എന്നും ഹൈപ്പർതൈറോയ്ഡിസം എന്നും. തൈറോയ്ഡ് ഹോർമോൺ ഉൽപാദനം കുറവ് ആകുന്ന അവസ്ഥയാണ് ഹൈപ്പോതൈറോയ്ഡിസം. ഹോർമോൺ കൂടുതൽ ആകുന്ന അവസ്ഥയാണ് ഹൈപ്പർതൈറോയ്ഡിസം. ഇത് പലരിലും പല ലക്ഷണങ്ങളാണ് കാണിക്കുന്നത്. അമിതമായ ക്ഷീണം, ചിലരിൽ ശരീരഭാരം കുറയുക, മറ്റുചിലരിൽ ശരീരഭാരം കൂടുക, കുട്ടികളിൽ ആണെങ്കിൽ വളർച്ച കുറവ്, സ്ത്രീകളിൽ ആർത്തവ സംബന്ധമായ പ്രശ്നങ്ങൾ എന്നിങ്ങനെ പലതരത്തിലുള്ള ലക്ഷണങ്ങൾ കാണിക്കാറുണ്ട്.

തൈറോയിഡിന് മരുന്നു കഴിക്കുന്നവരുടെ തൈറോയ്ഡ് നോർമൽ ആയിരുന്നാലും ഭയങ്കരമായ ക്ഷീണം അത്തരക്കാരിൽ അനുഭവപ്പെടാറുണ്ട്. അതുപോലെതന്നെ ഇതിൻറെ പലലക്ഷണങ്ങളും കാണിക്കാറുണ്ട്. ചിലർക്ക് ആണെങ്കിൽ പ്രത്യക്ഷത്തിൽ തൈറോയ്ഡ് പ്രശ്നങ്ങൾ ഉണ്ടാകാറില്ല. എന്നാൽ തൈറോയ്ഡിൻറെ ആയ എല്ലാ ലക്ഷണങ്ങളും അവരിലും ഉണ്ടാകാറുണ്ട്.

തൈറോയ്ഡ് ആൻറിബോഡി എന്ന രക്ത പരിശോധന നടത്തിയാൽ ഇതിൻറെ യഥാർത്ഥ കാരണം മനസ്സിലാക്കാം. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി ഈ വീഡിയോ കണ്ടു നോക്കൂ. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.