പ്രമേഹം ഉള്ളവർക്കും പ്രമേഹം വരാതിരിക്കാൻ ആഗ്രഹമുള്ളവർക്കും കഴിക്കേണ്ട ഭക്ഷണങ്ങൾ.

ഇന്ന് ഏറ്റവും കൂടുതൽ പ്രമേഹരോഗം ഉള്ളത് മലയാളികളുടെ ഇടയിലാണ്. ഇത് ഓരോരുത്തരുടെയും ജീവിതശൈലിയിൽ വരുത്തിവയ്ക്കുന്ന തെറ്റായ രീതികളാണ് ഇതു വരുന്നതിൻറെ പ്രധാനകാരണം. അതുമാത്രമല്ല ഓരോരുത്തരും കഴിച്ചുകൊണ്ടിരിക്കുന്ന ഭക്ഷണങ്ങളിലെ വ്യത്യാസങ്ങളും ഇത്തരം രോഗം വരുന്നതിൻറെ കാരണങ്ങളിലൊന്നാണ്. തിരക്കുപിടിച്ച ജോലിക്ക് പോകുന്നതുമൂലം രാവിലത്തെ ഭക്ഷണം ഒഴിവാക്കുകയാണ് മിക്കവരും ചെയ്യുന്നത്. വീട്ടിൽ നിന്നുള്ള ഭക്ഷണം മിക്കവരും ഒഴിവാക്കി പുറത്തുനിന്ന് കഴിക്കുന്നതിന് ആണ് എല്ലാവർക്കും താൽപര്യം.

എണ്ണയും കൊഴുപ്പും കലർന്ന ഭക്ഷണങ്ങൾ ആണ് ഇത്തരത്തിൽ കൂടുതലും കഴിച്ചുകൊണ്ടിരിക്കുന്നത്. ഇത് ശരീരത്തിൽ കൂടുതൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നതിനും അമിതവണ്ണം ഉണ്ടാകുന്നതിനും കാരണമാകുന്നുണ്ട്. ഇത് പിന്നീട് ജീവിതശൈലി രോഗങ്ങളിലേക്ക് വഴിമാറുന്നു. ഇത്തരം രോഗങ്ങൾ ഒരിക്കൽ ശരീരത്തിൽ വന്നുപെട്ടാൽ പൂർണമായി സുഖപ്പെടുത്താൻ സാധിക്കില്ല. അവരവർ തന്നെ വിചാരിക്കണം. ഭക്ഷണക്രമങ്ങളിൽ മാറ്റം വരുത്തുന്നതും നിത്യേന വ്യായാമം ചെയ്യുന്നതും ഇത്തരം രോഗങ്ങൾ വരാതെ കാത്തുസൂക്ഷിക്കാൻ സാധിക്കും.

ഇപ്പോൾ ഏതു പ്രായക്കാരെ വേണമെങ്കിലും ഇത്തരം രോഗം പിടികൂടാം എന്ന സ്ഥിതിയിലാണ്. അമിതമായി കഴിച്ചുകൊണ്ടിരിക്കുന്ന ഫാസ്റ്റ് ഫുഡുകളും മധുരപലഹാരങ്ങളും ശീലമാക്കുന്നവരിലാണ് പ്രമേഹം കൂടുതലും കണ്ടു വരുന്നത്. ഇടയ്ക്കൊക്കെ രക്ത പരിശോധന നടത്തി പ്രമേഹം വരാൻ സാധ്യത ഉണ്ടോ എന്ന് അറിയുന്നത് കൂടുതൽ ഗുണം ചെയ്യും. കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണസാധനങ്ങൾ കഴിക്കുന്നതിൻറെ അളവ് കുറയ്ക്കേണ്ടത് അത്യാവശ്യമാണ്. ഫൈബറുകൾ അടങ്ങിയ ഭക്ഷണസാധനങ്ങൾ ഭക്ഷണശീലങ്ങളിൽ ഉൾപ്പെടുത്തണം.

ധാരാളം വെള്ളവും കുടിക്കണം. കൃത്യസമയങ്ങളിൽ ഉറങ്ങാത്തതും ഇത്തരം രോഗങ്ങളുടെ സാധ്യത കൂട്ടുന്നതാണ്. പ്രമേഹം വരുന്നതിനു മുൻപേ അതിനെ തടയുന്നതാണ് ഏറ്റവും നല്ലത്. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.