നിത്യജീവിതത്തിൽ രോഗങ്ങൾ വരാതിരിക്കാൻ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ.

ഇന്ന് ഓരോരുത്തരുടെയും ജീവിതം വളരെയധികം രോഗങ്ങൾ നിറഞ്ഞതാണ്. അതുകൊണ്ട് ബുദ്ധിമുട്ടുന്നവരാണ് ഏറെ പേരും. ഇത്തരം രോഗങ്ങൾ ഓരോരുത്തരും വരുത്തി വെച്ചതാണ്. വളരെ തെറ്റായ രീതിയിലുള്ള ജീവിതശൈലിയാണ് ഓരോരുത്തരും നയിച്ചുകൊണ്ടിരിക്കുന്നത്. അതുമാത്രമല്ല കൃത്യമല്ലാത്ത ഭക്ഷണക്രമങ്ങളും ഓരോരുത്തരെ കൂടുതൽ രോഗികളാക്കി കൊണ്ടിരിക്കുകയാണ്. എന്ത് സാധനവും വലിച്ചുവാരി തിന്നുന്ന സ്വഭാവമാണ് മലയാളികളിൽ കണ്ടുവരുന്നത്. കാർബോഹൈഡ്രേറ്റ് കൂടുതലായി അടങ്ങിയിട്ടുള്ള ഭക്ഷണ സാധനങ്ങൾ കഴിക്കുന്നത് ശരീരത്തിന് നല്ലതല്ല.

ഇത്തരം ഭക്ഷണങ്ങൾ പണ്ടുതൊട്ടേ കഴിച്ച് ശീലിച്ചവരാണ് നാമെല്ലാവരും. എത്ര തന്നെ വയർ നിറഞ്ഞാലും അതിനു മുകളിൽ കൂടി എണ്ണപ്പലഹാരങ്ങൾ കഴിക്കുന്നതിൽ ആരും ഒട്ടും പുറകിലല്ല. ചില ആളുകൾക്ക് എല്ലാ ഭക്ഷണങ്ങളും ശരീരത്തിന് പിടിക്കുകയില്ല. നെഞ്ചിരിച്ചിൽ, അസിഡിറ്റി എന്നിവയും ചില ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നതിലൂടെ ഉണ്ടാകും. ചിലർക്ക് കിഴങ്ങുവർഗങ്ങൾ കഴിക്കുന്നത് ഇതുപോലെയുള്ള പ്രശ്നങ്ങളുണ്ടാക്കും. ഏത് അവസ്ഥയിലുള്ളവർക്കും ഒരുപോലെ കഴിക്കാൻ പറ്റിയ ഒന്നാണ് പേരയ്ക്ക.

ഇതിൽ ധാരാളമായി വൈറ്റമിൻ സി , ഫൈബറുകൾ എന്നിവയും അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ പ്രമേഹരോഗികൾക്ക് വളരെ ധൈര്യത്തോടെ ഇത് കഴിക്കാം. ഇലക്കറികൾ ധാരാളമായി കഴിക്കുന്നത് ശരീരത്തിന് നല്ലതാണ്. ഔഷധ ഗുണങ്ങളുടെ കലവറ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മുരിങ്ങ ചെടിയുടെ മുരിങ്ങക്കായ നിത്യേന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. ചില ആളുകളുടെ ശരീരത്തിന് ഗോതമ്പ് പറ്റുകയില്ല. ഗ്യാസ് പ്രശ്നങ്ങൾ കൂടുതൽ ഉണ്ടാക്കുന്നതിന് ഇത് ഇടയുണ്ട്. അത്തരം ആളുകൾ അത് ഒഴിവാക്കുന്നതാണ് നല്ലത്.

ഓരോരുത്തരുടെ ശരീരത്തിനും പറ്റുന്ന ഭക്ഷണങ്ങൾ അവരവർ തന്നെ തിരിച്ചറിഞ്ഞു കഴിക്കുന്നതാണ് നല്ലത്. എല്ലാവർക്കും ഒരു പോലെ ആകണമെന്നില്ല. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.