ശരീരത്തിലെ ഈ ഒരുഭാഗത്ത് കാണപ്പെടുന്ന ലക്ഷണങ്ങൾ അവഗണിക്കരുത് സ്ഥിരമായി ഉണ്ടാകുന്ന നെഞ്ചിരിച്ചിൽ കാൻസറിനു സാധ്യത.

ഇന്ന് വളരെ വ്യാപിച്ചുകൊണ്ടിരിക്കുന്ന ഒരു അസുഖമാണ് ക്യാൻസർ. ദിനംപ്രതി ഇതിൻറെ തോത് വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരം അസുഖത്തിൽ കൂടുതലായി കണ്ടുവരുന്നതും വയറിനെ സംബന്ധിച്ചുള്ള ക്യാൻസറാണ്. ഇതിൻറെ തുടക്കത്തിൽ തന്നെയുള്ള ലക്ഷണങ്ങൾ തിരിച്ചറിയാതെ പോകുന്നതാണ് ഇത് രൂക്ഷമാകുന്നതിൻറെ കാരണം. വയറ്റിലെ കാൻസർ ഉണ്ടാകുന്നതിന് കുറച്ചുകാലം മുൻപേ തന്നെ ഓരോ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങും. എന്നാൽ പലരും ഇതിനെ അവഗണിക്കുകയും ചെയ്യുന്നു. സാധാരണയായി ഉണ്ടാകുന്ന കാര്യങ്ങളായി എല്ലാവരും ഇതിനെ കണക്കാക്കുന്നു.

എന്നാൽ കുറേ വർഷം കഴിയുമ്പോൾ ഇത്തരം പ്രശ്നങ്ങൾ രൂക്ഷമാകുന്നു. അപ്പോഴേക്കും ശരീരത്തിൻറെ അവസ്ഥ കൈ വിട്ടു പോയിട്ടുണ്ടാകും. ചെറുതായി ഭക്ഷണം കഴിച്ചാൽ പോലും വയറു നിറഞ്ഞതായി അനുഭവപ്പെടുന്നവർ സൂക്ഷിക്കേണ്ടതാണ്. ഒരുപക്ഷേ ശരീരം കാണിച്ചു തരുന്ന ഒരു ലക്ഷണമാകാം. ഇത്തരക്കാരിൽ ചിലപ്പോൾ നെഞ്ചെരിച്ചിലും അസിഡിറ്റിയും ഉണ്ടാകാറുണ്ട്. കൃത്യമായ ചികിത്സ തേടുകയാണെങ്കിൽ ഒരു പരിധിവരെ ഇതിൽ നിന്നും രക്ഷപ്പെടാൻ സാധിക്കും. സാധാരണ ഉണ്ടാകുന്ന ക്യാൻസറിൻറെ ലക്ഷണങ്ങൾ ഇതിനും ഉണ്ടാകാം.

ശരീരഭാരം പെട്ടെന്ന് കുറയുക, ക്ഷീണം തോന്നുക എന്നീ പ്രശ്നങ്ങളും ഉണ്ടാകാം. അന്നനാളം മുതൽ വൻ കുടൽ വരെയുള്ള ഭാഗങ്ങളാണ് ഇതിൽ ഉൾപ്പെടുന്നത്. അന്നനാളത്തിൽ ആണ് ക്യാൻസർ ഉണ്ടാകുന്നതെങ്കിൽ അന്നനാളം ചെറുതായി ചുരുങ്ങി പോകുന്നതിനും തൻമൂലം ഭക്ഷണം കഴിക്കുമ്പോൾ അത് ഇറക്കാൻ ഒരു ബുദ്ധിമുട്ടും ഉണ്ടാകാറുണ്ട്. ചില ആളുകളിൽ ശർദ്ദിയും കാണപ്പെടാറുണ്ട്.

വയറ്റിലുണ്ടാകുന്ന കാൻസർ കാണിക്കുന്ന ഏറ്റവും പ്രധാന ലക്ഷണമാണ് മലത്തിൽ രക്തം കാണപ്പെടുന്ന അവസ്ഥ. അതിനെപ്പറ്റി കൂടുതൽ അറിയുന്നതിനായി ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.