കാലുകളിൽ അസഹ്യമായ ചൊറിച്ചിൽ അനുഭവപ്പെടാറുണ്ടോ? എങ്കിൽ വെരിക്കോസ് വെയിൻ ഉണ്ടാകാൻ സാധ്യതയുണ്ട്.

ഇന്ന് മിക്ക ആളുകളിലും കണ്ടുവരുന്ന ഒരു രോഗാവസ്ഥയാണ് വെരിക്കോസ് വെയിൻ. സാധാരണയായി കാണപ്പെടുന്നതിനേക്കാൾ വ്യത്യസ്തമായി കാലുകളിൽ ഞരമ്പുകൾ വീർതിരിക്കുന്നതോ വളഞ്ഞിരിക്കുന്നതോ ആയ അവസ്ഥയാണ് ഇത്. അശുദ്ധ രക്തം കൂടുതലായി അവിടെ കെട്ടി കിടക്കുന്നതുകൊണ്ടാണ് ഇങ്ങനെ കാണപ്പെടുന്നത്. നമ്മുടെ ശരീരത്തിൻറെ ഭാരം താങ്ങിനിർത്തുന്നത് കാലുകളാണ്. ഈ കാലുകളിലേക്ക് ഹൃദയത്തിൽനിന്ന് രക്തം പമ്പ് ചെയ്യപ്പെടുന്നുണ്ട്. അതുപോലെ അവിടെ നിന്നും തിരിച്ച് അശുദ്ധ രക്തം ഒരു വാൽവിൽ കൂടെ ഹൃദയത്തിലേക്കും പമ്പ് ചെയ്യപ്പെടുന്നുണ്ട്.

ഈ വാൽവിൽ ഉണ്ടാകുന്ന അമിത സമ്മർദ്ദം മൂലം ഈ പ്രവണതയ്ക്ക് തടസ്സം സംഭവിക്കുന്നു. തന്മൂലം ഇവിടെ അശുദ്ധരക്തം കെട്ടിക്കിടക്കാൻ ഇടയാകുന്നു. നമ്മുടെ ശരീരത്തിലെ ഏത് ഭാഗത്ത് വേണമെങ്കിലും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാം. എന്നാൽ കൂടുതലും കാണപ്പെടുന്നത് കാലുകളിൽ ആണ്. ജീവിതശൈലിയിൽ മാറ്റം വരുന്നതുമൂലം ആണ് ഇത്തരം പ്രശ്നങ്ങൾ കൂടുതലും ഉണ്ടാകുന്നത്. അമിതവണ്ണം ഉള്ളവരിലും അധികനേരം നിന്നുകൊണ്ട് ജോലി ചെയ്യുന്നവരിലും നടക്കുന്നവരിലും ഇത്തരം പ്രശ്നങ്ങൾ കൂടുതലും കണ്ടുവരുന്നത്. പാരമ്പര്യവും ഇതിൻറെ ഒരു ഘടകമാണ്. സ്ത്രീകളിൽ ഇത് കൂടുതലും കണ്ടുവരുന്നത് ഗർഭിണിയായിരിക്കുമ്പോൾ ആണ്.

ആ സമയത്ത് ഉണ്ടാകുന്ന അമിതവണ്ണം ആണ് ഇതിന് പ്രധാന കാരണം. ശരീരഭാരം നിയന്ത്രിക്കുന്നതിലൂടെയും ജീവിതസാഹചര്യങ്ങളിൽ ചെറിയ മാറ്റങ്ങൾ വരുത്തുന്നതിലൂടെയും ഒരു പരിധിവരെ ഇതിൽ നിന്നും മാറി നിൽക്കാൻ സാധിക്കും. ചിലപ്പോഴൊക്കെ കാലുകളിൽ അസഹ്യമായ ചൊറിച്ചിലും നിറവ്യത്യാസവും അനുഭവപ്പെടാം. നല്ലപോലെ ഇരുണ്ടതായും കാണപ്പെടാറുണ്ട്.

ഇത് തുടക്കത്തിലെ ശ്രദ്ധിക്കാതിരുന്നാൽ ഞരമ്പുകൾ പൊട്ടുന്നതിനും ഉണങ്ങാത്ത മുറിവുകൾ ഉണ്ടാകുന്നതിനും കാരണമാകും. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.