നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ഇത്തരം ഹോർമോൺ പ്രശ്നങ്ങൾ ശ്രദ്ധിക്കണം ഭക്ഷണം ഇറക്കാൻ തന്നെ ബുദ്ധിമുട്ടുണ്ടാക്കുന്ന മാരകമായ ക്യാൻസറിന് കാരണമാകും.

ഇന്ന് ഒട്ടുമിക്ക ആളുകളിലും കണ്ടുവരുന്ന പ്രശ്നമാണ് തൈറോയ്ഡ്. സാധാരണയായി കഴുത്തിന് ഇരുവശങ്ങളിലും ചിത്രശലഭത്തിൻറെ ആകൃതിയിൽ കാണപ്പെടുന്ന ഒരു അവയവമാണ് തൈറോയ്ഡ് ഗ്രന്ഥി. ഹോർമോൺ വ്യതിയാനങ്ങൾ മൂലം ഈ ഗ്രന്ഥിയിലുണ്ടാകുന്ന പ്രശ്നമാണ് തൈറോയ്ഡ്. സ്ത്രീ പുരുഷ ഭേദമന്യേ എല്ലാവരിലും ഇത് കണ്ടു വരുന്നുണ്ട്. ഇത് പലർക്കും പല തരത്തിലുള്ള ബുദ്ധിമുട്ടുകളും ലക്ഷണങ്ങളും ആണ് ഉണ്ടാകുന്നത്. ഇത്തരം പ്രശ്നങ്ങൾ നേരത്തെ തന്നെ കണ്ടുപിടിച്ച് ചികിത്സ നൽകുന്നത് ഇത്തരം അസുഖങ്ങൾ കൂടുതൽ ആകുന്നതിൽ നിന്ന് രക്ഷപ്പെടാൻ സാധിക്കും.

എന്നാൽ പലരും ഇത് തിരിച്ചറിയാൻ വൈകാറുണ്ട്. അപ്പോഴേക്കും ഇത് ശരീരത്തിൽ കൂടുതൽ ആയിട്ടും ഉണ്ടാകും. തൈറോയ്ഡ് പ്രധാനമായും രണ്ടു തരത്തിലാണ് ഉണ്ടാകുന്നത്. ഹൈപ്പോ തൈറോയിഡിസം, ഹൈപ്പർതൈറോയ്ഡിസം എന്നിങ്ങനെയാണ്. തൈറോയ്ഡ് ഹോർമോൺ ശരീരത്തിൽ കുറഞ്ഞു പോകുമ്പോൾ ഉണ്ടാകുന്ന അവസ്ഥയാണ് ഹൈപ്പോതൈറോയ്ഡിസം. എന്നാൽ ഇത്തരം ഹോർമോൺ ശരീരത്തിൽ കൂടുമ്പോൾ ഉണ്ടാകുന്നതാണ് ഹൈപ്പർതൈറോയ്ഡിസം. ചിലർക്ക് കഴുത്തിന് പുറത്തേക്ക് മുഴ കാണുന്ന രീതിയിൽ ഈ ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്.

ഇങ്ങനെയുണ്ടാകുന്ന സാഹചര്യത്തിൽ സർജറിയിലൂടെ ഇത്തരം മുഴകൾ നീക്കം ചെയ്യേണ്ടതായും വരും. ചിലർക്ക് ഉള്ളിലോട്ട് വളരുന്ന രീതിയിൽ മുഴകളും ഉണ്ടായിരിക്കും. അത്തരക്കാർക്ക് ഭക്ഷണം ഇറക്കാൻ തന്നെ വളരെ ബുദ്ധിമുട്ടായിരിക്കും. ഈ ബുദ്ധിമുട്ടുകൾ കൂടുതലാകുമ്പോൾ തൈറോയ്ഡ് ക്യാൻസർ വരെ ഉണ്ടാകാൻ സാധ്യതയുണ്ട്. സ്ത്രീകളിലും പുരുഷന്മാരിലും വേറെ വേറെ ലക്ഷണങ്ങൾ ആയിരിക്കും കാണിക്കുക.

എന്നാൽ പൊതുവായി ഇത്തരക്കാരിൽ അമിതമായ ക്ഷീണവും നന്നായി ഉറങ്ങിയാലും ഉറക്കം മതിയാവാത്ത ക്ഷീണവും കണ്ടുവരുന്നുണ്ട്. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.