കുട്ടികൾക്കുണ്ടാകുന്ന ഇത്തരം പ്രശ്നങ്ങൾ മാറ്റിയില്ലെങ്കിൽ ഭക്ഷണം കൊടുക്കുന്നത് കൊണ്ട് ഒരു പ്രയോജനവുമില്ല.

എല്ലാ കുട്ടികളിലും കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ് വിരശല്യം. ചിലപ്പോഴൊക്കെ മുതിർന്നവരിലും ഇത്തരം പ്രശ്നങ്ങൾ കണ്ടുവരാറുണ്ട്. ഇവറ്റകൾ ശരീരത്തിൽ ഉണ്ടാകുമ്പോൾ വലിയ ബുദ്ധിമുട്ടുകളാണ് ഉണ്ടാക്കുന്നത്. എപ്പോഴും അസഹ്യമായ ചൊറിച്ചിൽ ആയിരിക്കും ഉണ്ടാവുക. കൂടുതലും രാത്രി സമയങ്ങളിൽ ആണ് ഇതിൻറെ ശല്യം ഉണ്ടാകുന്നത്. അതുകൊണ്ടുതന്നെ ഉറക്കം നഷ്ടപ്പെടുകയും ചെയ്യാറുണ്ട്. അത്രയ്ക്കും ശല്യം ആയിരിക്കും ഇത്തരം വിരകൾകൊണ്ട് ഉണ്ടാകുന്നത്. പലതരത്തിൽ വിരകൾ ഉണ്ട്.

അത് പ്രധാനമായും മൂന്നു തരത്തിലുള്ളവയാണ് മനുഷ്യശരീരത്തിൽ ശല്യം ഉണ്ടാക്കുന്നത്. പലതരം ആഹാരത്തിലൂടെയും മനുഷ്യ ശരീരത്തിൽ എത്തുന്ന വിരകൾ കുടലിനുള്ളിൽ പൂർണ്ണവളർച്ചയെത്തിയതിനുശേഷം മുട്ടയിടുന്നതിനായി മലദ്വാരത്തിൻറെ അടുത്തേക്ക് എത്തുമ്പോഴാണ് ചൊറിച്ചിൽ അനുഭവപ്പെടുന്നത്. ഇതിൽ പെൺ വിരയാണ് ഇപ്രകാരം ശല്യം ഉണ്ടാക്കുന്നത്. ഇത്തരം വിരകളുടെ ശല്യം ശരീരത്തിൽ കൂടുതൽ ആയാൽ വിശപ്പ് കുറയാൻ ഇടയുണ്ട്. ഇത് കുട്ടികളെ ഭക്ഷണം കഴിക്കുന്നതിന് മടുപ്പുളവാക്കുന്നു. ഇത്തരം പ്രശ്നം ഉണ്ടാകുന്ന കുട്ടികൾ എത്രതന്നെ ഭക്ഷണം കഴിച്ചാലും അത് ശരീരത്തിൽ കാണുകയില്ല. ശരീരം നന്നായി മെലിഞ്ഞ് ഇരിക്കും.

അതുപോലെതന്നെ രക്ത കുറവ് ഉണ്ടാവുകയും ചെയ്യുന്നു. ഈ വിരകളുടെ ശല്യം കൂടുതലായാൽ ഭക്ഷണം കഴിക്കുമ്പോൾ തന്നെ ശർദ്ദി ഉണ്ടാവുകയും മലബന്ധം പോലുള്ള പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു. ഇങ്ങനെ സംഭവിക്കാതിരിക്കാൻ ആറുമാസം കൂടുമ്പോൾ എങ്കിലും വിരകളുടെ മരുന്ന് കൊടുക്കേണ്ടതാണ്. അതുപോലെതന്നെ ഇത്തരം പ്രശ്നം ഉണ്ടാകുന്ന കുട്ടികളുടെ അടിവസ്ത്രങ്ങൾ ചൂടുവെള്ളമുപയോഗിച്ച് കഴുകുന്നത് അടി വസ്ത്രത്തിൽ പറ്റിയിട്ടുള്ള വിരകളെ നശിപ്പിക്കാൻ സാധിക്കും.

ചൊറിച്ചിൽ സഹിക്കാതെ നഖങ്ങൾ ഉപയോഗിച്ച് ചൊറിയുമ്പോൾ വിരകൾ നഖങ്ങളിൽ പറ്റി പിടിക്കാൻ ഇടയുണ്ട്. അതുകൊണ്ട് കൈകൾ നന്നായി സോപ്പിട്ടു കഴുകുന്നതു വീണ്ടും ഇവ ശരീരത്തിൽ എത്താതിരിക്കാൻ സഹായിക്കും. ഇത്തരം കാര്യങ്ങളെ പറ്റി കൂടുതൽ അറിയുന്നതിനായി ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.