നിങ്ങളുടെ കുട്ടികൾ ബുദ്ധിമാന്മാരായിരിക്കാൻ ആഗ്രഹിക്കുന്നവരാണോ? എങ്കിൽ തീർച്ചയായും ഇത്തരം ഭക്ഷണങ്ങൾ ശ്രദ്ധിക്കണം.

നല്ല ആരോഗ്യമുള്ള കുഞ്ഞുങ്ങൾക്ക് മാത്രമേ ആരോഗ്യമുള്ള മനസ്സും ബുദ്ധിവികാസവും ഉണ്ടാവുകയുള്ളൂ. ഒരു കുട്ടി ജനിക്കുമ്പോൾ തന്നെ അതിൻറെ എല്ലാ കാര്യങ്ങളിലും ആകാംക്ഷ ഉള്ളവരാണ് ആ കുട്ടിയുടെ മാതാപിതാക്കൾ. ഒരു കുട്ടി ജനിച്ചു കഴിഞ്ഞാൽ ഓരോ മാസവും വളർച്ചയുടെ കാലഘട്ടങ്ങളാണ്. ഈ അവസരങ്ങളിൽ വളരെ ശ്രദ്ധയോടെയും കരുതലോടെയും വേണം കാര്യങ്ങൾ കൈകാര്യം ചെയ്യുവാൻ. കുഞ്ഞിൻറെ ഒരു വയസ്സു വരെയുള്ള കാലഘട്ടം ഏറ്റവും പ്രധാനമാണ്. കുഞ്ഞിൻറെ ബുദ്ധിവികാസം കൂടുതലായും നടക്കുന്നത് ഈ സമയത്താണ്.

ഒരു വയസ്സുവരെ 10 സെൻറീമീറ്റർ ഓളം തലച്ചോർ വികസിക്കുന്നുണ്ട്. അതിനുശേഷം അതിൻറെ അളവിൽ കുറവ് വരുന്നു. അതുകൊണ്ടുതന്നെ ആ കാലഘട്ടങ്ങളിൽ ഏറ്റവും ശ്രദ്ധിക്കേണ്ടത് ഭക്ഷണ കാര്യങ്ങളാണ്. നന്നായി മുലപ്പാൽ കുടിച്ചു വളരുന്ന കുട്ടികൾക്ക് മാത്രമേ നല്ല ആരോഗ്യവും നല്ല രോഗപ്രതിരോധശേഷിയും ബുദ്ധിവികാസവും ഉണ്ടാവുകയുള്ളൂ. ആറുമാസം വരെ മറ്റു ഭക്ഷണങ്ങൾ കൊടുത്ത് വയറു നിറയ്ക്കാതെ മുലപ്പാൽ നന്നായി നൽകണം. അതിനുശേഷം ഓരോ മാസവും കുഞ്ഞിൻറെ ഭക്ഷണങ്ങളിൽ മാറ്റം വരുത്തണം.

ആറു മാസം തൊട്ട് കുഞ്ഞുങ്ങൾക്ക് കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ കൊടുക്കുന്നതോടൊപ്പം പ്രോട്ടീൻ കൂടുതലായുള്ള ഭക്ഷണങ്ങളും കൊടുത്തു തുടങ്ങണം. പയർ ,കടല, പരിപ്പ് , മുട്ട, പച്ചക്കറികൾ ,തൈര്, പഴവർഗ്ഗങ്ങൾ എന്നിവ അത്തരം വിഭാഗത്തിൽ പെടുന്നതാണ്. ഒരു വയസിനു മുൻപ് തന്നെ മാംസാഹാരങ്ങൾ കൊടുക്കാവുന്നതാണ്. മുതിർന്നവർ കഴിക്കുന്ന നല്ലതുപോലെ വേവിച്ച എല്ലാതരം ഭക്ഷണ സാധനങ്ങളും.

കുഞ്ഞുങ്ങൾക്ക് കൊടുക്കാവുന്നതാണ്. അതുപോലെതന്നെ കുഞ്ഞുങ്ങളുടെ ശരീര ഘടന ഓരോ മാസവും കൃത്യമായി വിലയിരുത്തേണ്ടത് വളരെ അത്യാവശ്യമാണ്. ഇത്തരം കാര്യങ്ങളെ കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.