വീട്ടിൽ കുഞ്ഞു കുട്ടികൾ ഉള്ളവരും അതിനുവേണ്ടി തയ്യാറെടുക്കുന്നവരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇത് അവഗണിക്കുന്നത് കുഞ്ഞിൻറെ ഭാവിയെ ബാധിക്കാം.

ഓരോ മാതാപിതാക്കളും വലിയ പ്രതീക്ഷയോടെയാണ് ഒരു കുഞ്ഞിനെ ജന്മം കൊടുക്കുന്നത്. തങ്ങൾക്ക് ചെയ്യാൻ പറ്റാതിരുന്ന കാര്യങ്ങൾ ആ കുഞ്ഞിലൂടെ നിറവേറ്റാനാണ് ഓരോരുത്തരും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കുഞ്ഞുങ്ങൾക്ക് എന്തെല്ലാം കൊടുത്താൽ ആണ് നല്ല ആരോഗ്യത്തോടെ കുഞ്ഞിനെ വളർത്തിയെടുക്കാൻ കഴിയുക എന്ന് ചിന്തിച്ചു കൊണ്ടിരിക്കുകയാണ് ഓരോ മാതാപിതാക്കളും. എന്നാൽ ഭാഗികമായ കാര്യങ്ങൾ ശ്രദ്ധിക്കുന്നതിൽ അപ്പുറം കുഞ്ഞിൻറെ ആന്തരികമായ കാര്യങ്ങളിലും ശ്രദ്ധ കൊടുക്കണം. കുഞ്ഞിൻറെ ജനനം മുതൽ ഓരോ ഘട്ടങ്ങളിലും ഓരോ വളർച്ച കുഞ്ഞുങ്ങൾക്ക് വരുന്നുണ്ട്.

അത് കൃത്യമായി ഉണ്ടാകുന്നുണ്ടോ എന്ന് നിരീക്ഷിക്കേണ്ടത് മാതാപിതാക്കളുടെ കടമയാണ്. ഇന്ന് ആശുപത്രികളിൽ അതിനുള്ള സംവിധാനങ്ങളുമുണ്ട്. ഒരു കുഞ്ഞു ജനിച്ചു കഴിഞ്ഞാൽ എല്ലാ പരിശോധനകളും കഴിഞ്ഞതിനുശേഷം ആണ് ആ കുഞ്ഞിനെ ഹോസ്പിറ്റലിൽ നിന്നും വീട്ടിലേക്ക് പറഞ്ഞു വിടുന്നത്. എന്നിരുന്നാലും ഓരോ ഘട്ടങ്ങളിലും കുഞ്ഞിൻറെ മാറ്റങ്ങൾ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. വളരെ നേരത്തെ തന്നെ കണ്ടുപിടിക്കാൻ കഴിയുന്നത് ചികിത്സ കൊടുക്കാൻ ഗുണം ചെയ്യും.

ഒന്ന് രണ്ട് മാസം കഴിയുമ്പോഴേക്കും ശബ്ദം കേൾക്കുന്നതിനോട് കുഞ്ഞുങ്ങൾ പ്രതികരിച്ചു തുടങ്ങും. അത് കുഞ്ഞിൻറെ അടുത്ത് കൂടുതൽ സമയം ചെലവഴിക്കുന്ന അമ്മമാർക്ക് ആണ് സാധിക്കുക. ഇന്ന് പല കുട്ടികളിലും കേൾവിക്കുറവ് കണ്ടുവരുന്നുണ്ട്. ഇത് സംസാരശേഷിയെ ബാധിക്കാനും ഇടയുണ്ട്. കേൾവിക്കുറവ് കൃത്യമായി കണ്ടു പിടിക്കാൻ സാധിച്ചാൽ അതിനുള്ള സർജറികൾ ചെയ്തു.

പെട്ടെന്നുതന്നെ മറ്റു കുട്ടികളുടെതുപോലെ മാറ്റിയെടുക്കാൻ സാധിക്കും. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.