നിങ്ങളുടെ ഇത്തരം ശീലങ്ങൾ ഉടനെതന്നെ മാറ്റിയില്ലെങ്കിൽ ജീവിതം നശിക്കാൻ കാരണമാകും.

ഇന്നത്തെ തലമുറയിലുള്ള എല്ലാവരും പലവിധ ആരോഗ്യപ്രശ്നങ്ങളാൽ മുൻപന്തിയിലാണ്. ഇന്ന് ഏറ്റവും കൂടുതൽ കണ്ടുവരുന്ന ഒരു പ്രശ്നമാണ് അമിത വണ്ണം. ഇത് പ്രധാനമായും ഓരോരുത്തരും വരുത്തിവെക്കുന്ന പ്രശ്നമാണ്. അവരുടെ തന്നെ ജീവിത രീതിയിൽ വന്ന മാറ്റങ്ങളാണ് പ്രധാനകാരണം. വളരെ തിരക്ക് പിടിച്ച ജീവിത രീതിയാണ് ഓരോരുത്തരും നയിച്ചുകൊണ്ടിരിക്കുന്നത്. തന്മൂലം ഇത് ഓരോരുത്തരെയും വ്യായാമമില്ലാത്ത അവസ്ഥയിലേക്ക് കൊണ്ടെത്തിച്ചിട്ടുണ്ട്. മുമ്പുണ്ടായിരുന്ന കണക്കിനേക്കാൾ മൂന്നിരട്ടി കൂടുതലാണ് ഇന്ന് അമിതവണ്ണം ഉള്ളവരുടെ കണക്ക്. വളരെ അദ്ധ്വാനശീലം ഉള്ളവരായിരുന്നു പണ്ടുള്ളവർ എല്ലാം.

മാത്രവുമല്ല തീർത്തും ആരോഗ്യകരമായ ഭക്ഷണ രീതിയാണ് അവർ പിന്തുടർന്നു വന്നിരുന്നതും. അതിന് തക്ക ശാരീരിക അധ്വാനവും അവർ നടത്തിയിരുന്നു. എന്നാൽ കൂടുതലും ഇരുന്നുകൊണ്ടുള്ള ജോലികളാണ് ഓരോരുത്തരും ചെയ്തുവരുന്നത്. അതുപോലെതന്നെ എണ്ണയും കൊഴുപ്പും കലർന്ന ഭക്ഷണങ്ങളാണ് ഓരോരുത്തരും കഴിച്ചുകൊണ്ടിരിക്കുന്നത്. ഒരു അര മണിക്കൂറെങ്കിലും നടക്കാൻ ഉള്ള മനസ്സ് എങ്കിലും ആരും കാണിക്കുന്നില്ല. തന്മൂലം ഇത് ഒട്ടുമിക്ക ആളുകളെയും അമിതവണ്ണത്തിലേക്ക് എത്തിച്ചിട്ടുണ്ട്.

ഒരു പരിധിയിൽ കൂടുതൽ ശരീരം ഭാരം കൂടുന്നത് ശരീരത്തെ നശിപ്പിക്കാനാണ് സാധ്യത. ഓരോരുത്തരുടെയും ഉയരത്തിന് അനുസരിച്ചാണ് ശരീരഭാരം ഉണ്ടായിരിക്കേണ്ടത്. ഓരോരുത്തരും അമിതവണ്ണത്തിലേക്ക് എത്തിയിട്ടുണ്ടോ എന്ന് അറിയുന്നതിന് BMI എടുത്തു നോക്കിയാൽ അറിയാൻ സാധിക്കും. അതായത് ബോഡി മാസ്സ് ഇൻഡക്ഷൻ. അമിതവണ്ണം കൂടുന്നത് പ്രമേഹം ഉണ്ടാകുന്നതിനും ഹൃദയരോഗങ്ങൾ ഉണ്ടാകുന്നതിനും കാരണമാകാറുണ്ട്.

കൃത്യമായ ഭക്ഷണ ഡയറ്റിലൂടെയും വ്യായാമങ്ങളിലൂടെയും ഇത് ശ്രദ്ധിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ഇത്തരം കാര്യങ്ങളെ കുറിച്ച് കൂടുതൽ അറിയുന്നതിനായി ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.