നമ്മുടെ നിത്യേനയുള്ള ഭക്ഷണത്തിൽ ഈ വിറ്റാമിൻ വളരെ അത്യാവശ്യമാണ് ശരീര വേദന പൂർണമായും വിട്ടു പോകാൻ ഇതു വേണം.

നമ്മുടെ ശരീരപ്രവർത്തനത്തിന് കുറെയധികം വിറ്റാമിനുകളുടെ ആവശ്യമുണ്ട്. അതിൽ തന്നെ നമ്മൾ സാധാരണ കേട്ടു വരുന്ന വിറ്റാമിനുകൾ ആണ് വിറ്റാമിൻ എ, ബി, സി, ഡി, ഇ, കെ എന്നിവ. ഇവയുടെ ഏതെങ്കിലും ഒരെണ്ണത്തിൽ ഉള്ള കുറവ് ശരീരത്തെ ഏതെങ്കിലും തരത്തിൽ ബാധിക്കുകയും ചെയ്യും. ശരീരത്തിലെ എല്ലുകളുടെ വളർച്ചയ്ക്കും ബലത്തിനും ആവശ്യമായ ഒന്നാണ് വിറ്റാമിൻ ഡി. ഇതാണ് എല്ലാവരും കേട്ടിട്ടുള്ളതും. എന്നാൽ വിറ്റാമിൻ k ശരീരത്തിന് വളരെ അത്യാവശ്യമുള്ള ഒന്നാണ്. ഇതിൽ തന്നെ രണ്ട് തരമുണ്ട്.

വിറ്റാമിൻ k1, വിറ്റമിൻ K2 എന്നിവയാണത്. നമ്മുടെ ശരീരത്തിലെ മുറിവുകൾ ഉണങ്ങാൻ സഹായിക്കുന്ന വിറ്റാമിൻ ആണ് വിറ്റാമിൻ K1. ശരീരത്തിലെ എല്ലുകളുടെ വളർച്ചയ്ക്കും ബലത്തിനും വളരെ അത്യാവശ്യമുള്ള ഒന്നാണ് വിറ്റാമിൻ K2. എപ്പോഴും ശരീരവേദന ഉണ്ടാകുന്നവർ വിറ്റാമിൻ ഡി മാത്രം എടുക്കാതെ വിറ്റാമിൻ k 2 എടുക്കുന്നത് വളരെ ഗുണം ചെയ്യും. കാലങ്ങളായി പ്രമേഹ രോഗമുള്ളവർ വിറ്റാമിൻ K2 കഴിക്കുന്നത് അവർക്ക് നല്ലതാണ്.

ശരീരത്തിലേക്ക് അധികമായി എത്തുന്ന ഇൻസുലിൻ പെട്ടെന്നുതന്നെ കോശങ്ങളിലേക്ക് ഗ്ലൂക്കോസായി മാറ്റുന്നതിനും ഇൻസുലിൻ അധികം ഉല്പാദിപ്പിക്കുന്നത്. തടയുന്നതിനും ഈ വിറ്റാമിനു സാധിക്കും. ഇത് ശരീരത്തിൽ കുറഞ്ഞു പോകുന്നത് കാൽസ്യം ശരീരത്തിൽ അടിഞ്ഞു കൂടാൻ ഇടയാക്കുന്നു. ഇത് പലപ്രശ്നങ്ങൾക്കും ഇടയാക്കാറുണ്ട്.

മീൻ, മുട്ട, പാല്, പാലുൽപ്പന്നങ്ങൾ മാംസാഹാരങ്ങൾ എന്നിവ കഴിക്കുന്നതിലൂടെ ഈ വിറ്റാമിൻ കുറവ് പരിഹരിക്കാൻ സാധിക്കും. ഇത്തരം കാര്യങ്ങളെ കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.