നിങ്ങളുടെ ശരീരത്തിലെ ഈ ഒരു അവയവത്തെ ബാധിക്കുന്ന പ്രശ്നങ്ങൾ ശ്രദ്ധിക്കണം അവഗണിച്ചാൽ അപകടസാധ്യത കൂടും.

നമ്മുടെ ശരീരത്തിലെ ഒരു പ്രധാന അവയവമാണ് കിഡ്നി അഥവാ വൃക്കകൾ. നമ്മുടെ ശരീരത്തിലെ അരിപ്പ എന്ന് തന്നെ ഇതിനെ വിശേഷിപ്പിക്കാം. നമ്മുടെ ശരീരത്തിൽ അധികമായി ഉണ്ടാകുന്ന വിഷാംശങ്ങളെ നീക്കം ചെയ്യാൻ സഹായിക്കുന്ന ഒരു അവയവം ആണ് കിഡ്നി. അതുകൊണ്ട് തന്നെ ഇതിനെ ബാധിക്കുന്ന ഏതൊരു പ്രശ്നവും ശരീരത്തെ മൊത്തമായി ബാധിക്കാം. പല കാരണങ്ങൾകൊണ്ടും ഈ അവയവത്തിന് ദോഷങ്ങൾ ഉണ്ടാകാം. ദീർഘകാലമായി പ്രമേഹമുള്ളവരിൽ വൃക്കരോഗം കണ്ടുവരാറുണ്ട്. അതുപോലെതന്നെ വേദനസംഹാരികൾ കൂടുതലായി കഴിക്കുന്നവരിലും ഇത്തരം പ്രശ്നങ്ങൾ കണ്ടുവരാറുണ്ട്.

കൂടാതെ പുകവലി, മദ്യപാനം, അമിതവണ്ണം എന്നിവ ഉള്ളവരിലും ആണ് വൃക്ക രോഗം കൂടുതലായും കണ്ടുവരുന്നത്. ശരീരത്തിലെ പല ലക്ഷണങ്ങൾ നോക്കിയും വൃക്കരോഗം തുടങ്ങിയിട്ടുണ്ടോ എന്ന് കണ്ടുപിടിക്കാൻ സാധിക്കും. തുടക്കത്തിലെ തന്നെ കണ്ടുപിടിക്കുന്നത് ചികിത്സിച്ച് മാറ്റിയെടുക്കാൻ കഴിയും. കൂടുതൽ പ്രശ്നം ആയാൽ ഇത് പിന്നീട് ചികിത്സിച്ച് മാറ്റാൻ പറ്റാത്ത ഒരു അവയവമാണ്. യൂറിനിലെ ക്രിയാറ്റിൻ പരിശോധിക്കുകയാണെങ്കിൽ ഒരു പരിധിവരെ ഇത് പ്രശ്നത്തിൽ ആണോ എന്ന് അറിയാൻ കഴിയും.

അതുപോലെതന്നെ കാലുകളിൽ നീര് വയ്ക്കുക, മൂത്രം ഒഴിക്കുമ്പോൾ പതഞ്ഞു പോവുക, മൂത്രത്തിൽ നിറവ്യത്യാസം ഉണ്ടാവുക എന്നിവയെല്ലാം വൃക്ക വീക്കം സംഭവിക്കുന്നതിൻറെ ലക്ഷണങ്ങളാണ്. അതുപോലെതന്നെ ശരിയായി ഉറക്കം കിട്ടാതെ വരിക, വിശപ്പില്ലായ്മ അനുഭവപ്പെടുക ദേഹമാസകലം ചൊറിച്ചിൽ അനുഭവപ്പെടുക എന്നിവയും ഇതിൻറെ ലക്ഷണങ്ങളാണ്.

അതുകൊണ്ടുതന്നെ വർഷത്തിലൊരിക്കലെങ്കിലും കിഡ്നി ഫംഗ്ഷൻ ടെസ്റ്റ് നടത്തുന്നത് വൃക്കക്ക് വീക്കം സംഭവിക്കുന്നുണ്ടോ എന്ന് അറിയാൻ സാധിക്കും. ഇതിനെപ്പറ്റി കൂടുതൽ അറിയുന്നതിനായി ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.