തലവേദനയ്ക്ക് വേദനസംഹാരികൾ കഴിക്കുന്നവർ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം യഥാർത്ഥ കാരണം ഇതാണ്.

ഇന്നത്തെ കാലത്ത് തല വേദന അനുഭവപ്പെടാത്തവരായി ആരും തന്നെ ഉണ്ടാകില്ല. തലവേദന വന്നു കഴിഞ്ഞാൽ അന്നത്തെ ദിവസം ഭയങ്കര ബുദ്ധിമുട്ടായിരിക്കും. വേദന മാറിയാലും തലവേദന വന്നതിൻറെ മറ്റു പ്രശ്നങ്ങൾ മാറുകയുമില്ല. മിക്ക ആളുകളും വേദനസംഹാരികൾ കഴിക്കുകയാണ് ചെയ്യാറ്. ചിലർ പാരസെറ്റമോൾ കഴിച്ച് ആശ്വാസം കാണുന്നവരുമുണ്ട്. സാധാരണ വരുന്ന തലവേദന ആയിട്ടാണ് എല്ലാവരും ഇതിനെ കാണുന്നത്. കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകുന്നവർ മാത്രമാണ് ആശുപത്രിയിൽ പോകുന്നത്. ഒട്ടുമിക്ക ആളുകളും വീട്ടിൽതന്നെ ചികിത്സ നടത്തുന്നവരാണ്.

മൈഗ്രേൻ ആണെന്ന് വിചാരിച്ചു മരുന്നു കഴിക്കുന്നവരും ഉണ്ട്. തലവേദനയുടെ കാരണം കണ്ടെത്തി മരുന്നു കഴിക്കുന്നതാണ് ശരീരത്തിന് നല്ലത്. അല്ലെങ്കിൽ അത് കൂടുതൽ പ്രശ്നങ്ങളിലേക്ക് കൊണ്ടെത്തിക്കും. ചിലപ്പോൾ കഴുത്തിൻറെ പ്രശ്നം മൂലവും തലവേദന ഉണ്ടാകാം. ഇതിനു പറയുന്ന പേരാണ് സെർവിക്കൽ ജനിക് ഹെഡക്ക്. കഴുത്തിൽ ഉണ്ടാകുന്ന എന്തെങ്കിലും പ്രശ്നങ്ങൾ മൂലമാണ് ഇത്തരം വേദനകൾ ഉണ്ടാകുന്നത്. കഴുത്തിലെ പുറകു വശത്തായി ഇടതുഭാഗത്തു അല്ലെങ്കിൽ വലതുഭാഗത്തു നിന്നും തലയിലേക്ക് വ്യാപിക്കുന്ന തരത്തിലാണ് ഇതിൻറെ വേദന ഉണ്ടാകുന്നത്.

ഇത് പിന്നീട് തലയുടെ പുറകിലേക്കു കണ്ണിൻറെ പുറകിലേക്കു വേദന ഉണ്ടാകുന്നു. മിക്കവരും മൈഗ്രേൻ ആണെന്ന് കരുതിയാണ് ഇതിന് മരുന്നു കഴിച്ചു കൊണ്ടിരിക്കുന്നത്. കഴുത്തിന് ഉണ്ടാകുന്ന അപകടങ്ങളോ ഇല്ലെങ്കിൽ കഴുത്തിൻറെ എല്ലുകൾക്ക് വരുന്ന തേയ്മാനങ്ങളും ഇതിന് കാരണമാകാറുണ്ട്. മറ്റ് തലവേദനകൾക്ക് വരുന്ന ശർദ്ദി ഇതിന് ഉണ്ടാകുകയില്ല. ചിലപ്പോൾ തലകറക്കം ആയിരിക്കും ഉണ്ടാവുക.

രോഗം വരുമ്പോഴേക്കും മരുന്നുകൾ കഴിക്കുന്നതിനു പകരം കൃത്യമായി കണ്ടെത്തി ചികിത്സ നടത്തുന്നത് നല്ലതാണ്. ഇതിനെപ്പറ്റി കൂടുതൽ അറിയുന്നതിനായി ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.