സ്ത്രീകൾ ഉറപ്പായും ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം സ്ത്രീകളെ മാത്രം ബാധിക്കുന്നതാണിത്.

ഇന്ന് മിക്ക സ്ത്രീകളും അനുഭവിക്കുന്ന ഒരു വലിയ പ്രശ്നമാണ് PCOD. അതായത് പോളിസിസ്റ്റിക് ഓവറി ഡിസോർഡർ. സ്ത്രീകളിൽ കൂടുതലായി ഉണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങൾ മൂലം ആണ് ഇത്തരം അവസ്ഥകൾ ഉണ്ടാകുന്നത്. ഓരോരുത്തരുടെയും ജീവിതരീതിയിൽ വന്ന മാറ്റങ്ങളാണ് ഇത്തരം ഹോർമോൺ വ്യതിയാനങ്ങൾ എല്ലാം ഉണ്ടാകുന്നതിന് പ്രധാന കാരണം. പ്രോട്ടീൻ കൂടുതലായുള്ള ഭക്ഷണങ്ങളും വ്യായാമം തീരെയില്ലാത്ത ജീവിതസാഹചര്യങ്ങളും ആണ് ഇത്തരം രോഗങ്ങളിലേക്ക് നയിക്കുന്നത്. ഇത് ഓരോരുത്തരിലും മാരകരോഗങ്ങൾ ആണ് വരുത്തിയിരിക്കുന്നത്.

ഇത്തരം രോഗങ്ങൾ പണ്ടുകാലത്ത് വളരെ കുറവായിരുന്നു. എന്നാൽ ഇന്ന് അതിൻറെ നാലിരട്ടിയായി വർധിച്ചിരിക്കുകയാണ്. സാധാരണയായി എല്ലാ സ്ത്രീകളിലും കണ്ടുവരുന്ന ഒരു പ്രക്രിയയാണ് ആർത്തവം. പ്രത്യുൽപാദനശേഷി ഉണ്ടാകുന്നതിൻറെ ഒരു കഴിവാണ് ഇത് കാണിക്കുന്നത്. എല്ലാ മാസവും 28 ദിവസം കൂടുമ്പോൾ ഇത് കൃത്യമായി നടക്കണം. എല്ലാമാസവും ഓരോന്ന് വീതം അണ്ഡാശയത്തിൽ നിന്ന് അണ്ഡം ഉൽപാദിപ്പിക്കപ്പെടുന്നുണ്ട്. ഇത്തരം പൂർണ്ണവളർച്ചയെത്തിയ അണ്ഡം ആർത്തവ സമയത്ത് പുറത്തേക്ക് പോകുന്നുണ്ട്.

ഹോർമോൺ വ്യതിയാനങ്ങൾ മൂലം പെൺകുട്ടികളിൽ ഈ അണ്ഡം പൂർണവളർച്ച പ്രാപിക്കുന്നില്ല. ഇത് ചെറിയ സിസ്റ്റുകൾ ആയി അണ്ഡാശയത്തിൽ പറ്റിപ്പിടിക്കുന്നു. ഇതുമൂലം ആർത്തവത്തിൽ ക്രമക്കേടും ഉണ്ടാകുന്നു. ഇത്തരം പ്രശ്നങ്ങൾ മൂലം സ്ത്രീകൾ ഒരുപാട് ബുദ്ധിമുട്ടുകൾ ആണ് അനുഭവിക്കുന്നത്. അമിതമായി മുഖത്ത് രോമവളർച്ച ഉണ്ടാകുന്നു, മുഖക്കുരു ഉണ്ടാകുന്നു, കഴുത്തിനു പുറകിൽ കറുപ്പുനിറം കൂടുന്നു എന്നിവയാണ്.

മാത്രമല്ല അമിതവണ്ണം കൂടുന്നതിനും കാരണമാകാറുണ്ട്. ഭാവിയിൽ ഇത്തരക്കാർക്ക് വന്ധ്യതാ പ്രശ്നങ്ങളും കണ്ടുവരുന്നുണ്ട്. ഇത്തരം പ്രശ്നങ്ങളെ കുറിച്ച് കൂടുതൽ അറിയുന്നതിനായി ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.