നിങ്ങളുടെ കുട്ടികളിൽ ഇത്തരം കുറവുകൾ കാണപ്പെടുന്നുണ്ടോ? ഇത്തരം കാര്യങ്ങൾ ഒന്ന് ശ്രദ്ധിച്ചാൽ അത് പരിഹരിക്കാം.

കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിൽ നല്ല ശ്രദ്ധ കൊടുക്കുന്നവരാണ് എല്ലാവരും. അവർക്കുണ്ടാകുന്ന ചെറിയൊരു വിഷമങ്ങൾ പോലും മാതാപിതാക്കളിൽ വലിയ മാനസിക വിഷമങ്ങൾ ആണ് ഉണ്ടാക്കുന്നത്. കുട്ടികൾക്ക് എന്തെല്ലാം ഭക്ഷണങ്ങൾ ആണ് കൊടുക്കേണ്ടത് എന്ന കാര്യത്തിൽ വലിയ ടെൻഷനാണ് ഓരോ മാതാപിതാക്കൾക്കും. പണ്ട് കാലത്ത് ഉണ്ടായിരുന്ന മാതാപിതാക്കളുടെ കുട്ടികളുടെ എണ്ണത്തെ അപേക്ഷിച്ച് ഇന്ന് ഓരോരുത്തർക്കും ഒന്നോ രണ്ടോ കുട്ടികൾ മാത്രമാണ് ഉള്ളത്. അതുകൊണ്ടുതന്നെ അവരുടെ ആരോഗ്യസംരക്ഷണം നോക്കുന്നതിൽ മാതാപിതാക്കൾക്ക് എളുപ്പവുമാണ്.

എന്തൊക്കെ ചെയ്തിട്ടും കുട്ടികളിൽ ഓരോ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ചില കുട്ടികൾ നല്ല തടിച്ചിരിക്കുന്നവരാണ്. മറ്റുചിലരാകട്ടെ നന്നായി മെലിഞ്ഞിരിക്കുന്നവരും വിളർച്ച ഉള്ളവരും ആണ്. ഏറ്റവും വലിയ പ്രശ്നം പൊക്കം വെക്കാത്തത് ആണ്. ഓരോ പ്രായത്തിൻറെ ഘട്ടത്തിലും ഉയരം വയ്ക്കേണ്ടത് അത്യാവശ്യമാണ്. ഓരോ കുട്ടികൾക്കും കൃത്യമായ വാക്സിനേഷൻ, പോഷകാഹാരം എന്നിവ കൊടുക്കേണ്ടതു അത്യാവശ്യമാണ്. പലപ്പോഴും രോഗങ്ങൾ വരുമ്പോൾ മാത്രം ആയിരിക്കും ഡോക്ടറെ സമീപിക്കുന്നത്.

എന്നാൽ വളർച്ചയുടെ എന്തെങ്കിലും കുറവുകൾ കുട്ടിയിൽ കാണപ്പെടുകയാണെങ്കിൽ പെട്ടെന്ന് തന്നെ ഡോക്ടറെ കാണിച്ച് അതിന് പരിഹാരം ചെയ്യേണ്ടതാണ്. ഇല്ലെങ്കിൽ കുട്ടികളുടെ വളർച്ചയെ ഇതു കാര്യമായി ബാധിക്കും. പല കുട്ടികളിലും കാണപ്പെടുന്ന ഒരു പ്രശ്നമാണ് വിറ്റാമിൻ ഡി ടെ കുറവ്. വളർച്ചയ്ക്ക് ഏറ്റവും അത്യാവശ്യമുള്ള ഒരു വിറ്റാമിൻ ആണ് അത്. എല്ലു വളർച്ചയ്ക്ക് വളരെ ആവശ്യമുള്ള ഒന്നാണ് അത്.

നമ്മൾ ഭക്ഷണത്തിൽ കഴിക്കുമ്പോൾ കിട്ടുന്ന കാൽസ്യവും അതുപോലെ മറ്റു ധാതുക്കളും ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടാൻ ഏറ്റവും അത്യാവശ്യം വിറ്റാമിൻ ഡി ആണ്. അതിനാൽ ആദ്യം ശ്രദ്ധിക്കേണ്ടതും ആ ഒരു കാര്യത്തിൽ ആണ്. ഇതിനെപ്പറ്റി കൂടുതൽ അറിയുന്നതിനായി ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.