ഈയൊരു കാര്യം ചെയ്യാൻ എല്ലാവരും പഠിച്ചിരിക്കണം ഒരുപക്ഷേ മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ നിങ്ങൾക്ക് സാധിച്ചേക്കാം.

ഇന്ന് ഏറ്റവും കൂടുതൽ കേൾക്കുന്ന മരണങ്ങളാണ് കാർഡിയാക് അറസ്റ്റ് മൂലം ഉണ്ടാകുന്നത്. ജോലി ചെയ്യുന്നതിനിടയിൽ, വ്യായാമങ്ങൾ ചെയ്യുന്നതിനിടയിൽ കളിക്കുന്നതിനിടയിൽ ആളുകൾ കുഴഞ്ഞു വീണു മരിച്ചു എന്ന വാർത്ത ദിനംപ്രതി കേട്ടുകൊണ്ടിരിക്കുകയാണ്. ഇങ്ങനെ സംഭവിക്കുന്നത് ഹൃദയാഘാതംമൂലം അല്ല. കുറച്ച് സമയത്തേക്ക് ഹൃദയം നിന്നു പോകുന്നത് മൂലമുണ്ടാകുന്ന ഒന്നാണ്. ഹൃദയത്തിൻറെ പ്രവർത്തനം പെട്ടെന്ന് തന്നെ തിരിച്ചു കൊണ്ടുവരാൻ സാധിക്കുകയാണെങ്കിൽ അങ്ങനെ സംഭവിച്ച ആളുടെ ജീവൻ രക്ഷിക്കാൻ സാധിക്കും.

വൈകി പോകുന്ന ഓരോ നിമിഷവും മരണം സംഭവിക്കാൻ ഇടയുണ്ട്. കൂടുതലും ചെറുപ്പക്കാരുടെ ഇടയിൽ ആണ് ഇങ്ങനെ സംഭവിക്കുന്നത്. ഹൃദയാഘാതം വരെ ഉണ്ടായേക്കാവുന്ന ഒരു പ്രശ്നമാണ് ഇത്. എല്ലാവരുടെ ഹൃദയത്തിലും ചെറിയ രീതിയിൽ ഒരു ഇലക്ട്രിക്കൽ കണ്ടക്ടിവിറ്റി നടക്കുന്നുണ്ട്. ഈ ഇലക്ട്രിക്കൽ കണ്ടക്ടിവിറ്റിയിൽ എന്തെങ്കിലും തകരാറ് ഉണ്ടാകുമ്പോഴാണ് ഹൃദയത്തിൻറെ താളം തെറ്റുന്നത്. ഹൃദയത്തിൻറെ മസിലുകൾക്ക് വലിപ്പം വയ്ക്കുമ്പോഴും ഇങ്ങനെ സംഭവിക്കാം. അതുകൊണ്ടാണ് കായികതാരങ്ങൾക്ക് എല്ലാം ഇത്തരം ഒരു അവസ്ഥ ഉണ്ടാകുന്നത്.

സമയോചിതമായ ഇടപെടൽ ഓരോരുത്തരുടെയും ജീവൻ രക്ഷിക്കും. ഇത്തരം സന്ദർഭങ്ങളിലാണ് CPR ൻറെ പ്രാധാന്യം. ഇത് ചെയ്യാൻ എല്ലാവരും പഠിച്ചിരിക്കുന്നത് നല്ലതാണ്. ഒരുപക്ഷേ മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ നിങ്ങൾക്ക് സാധിച്ചേക്കും. കുഴഞ്ഞുവീണ എല്ലാവർക്കും CPR ൻറെ ആവശ്യം ഉണ്ടായിരിക്കുകയില്ല. ഹൃദയമിടിപ്പ് നിന്ന് പോകുന്നവർക്ക് ആണ് ഇതു ചെയ്യേണ്ടത്. അത് തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്.

കുഴഞ്ഞു വീണ ആളെ തട്ടി വിളിച്ചു നോക്കിയോ അല്ലെങ്കിൽ ഹൃദയമിടിപ്പ് ഉണ്ടോ എന്ന് പരിശോധിച്ചു നോക്കിയോ ആണ് വേണ്ടത്. ഇത് രണ്ടിനും ആ വ്യക്തി പ്രതികരിച്ചില്ലെങ്കിൽ മാത്രമാണ് CPR ചെയ്യേണ്ടത്. ഇത്തരം കാര്യങ്ങളെ കുറിച്ച് കൂടുതൽ അറിയുന്നതിനായി ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.