വൻകുടൽ ക്യാൻസറിന് സാധ്യത ഇക്കാര്യങ്ങൾ അറിയാതെ പോകരുത്.

ഇന്ന് ലോക ജനത മുഴുവൻ ക്യാൻസർ എന്ന മഹാമാരിയുടെ പിടിയിലമർന്ന് ഇരിക്കുകയാണ്. ശരീരത്തിലെ ഏത് ഭാഗത്ത് വേണമെങ്കിലും ഈ രോഗം പിടിപെടാം. ഈ രോഗം ശരീരത്തെ ആക്രമിച്ചാൽ ശരീരത്തെ മുഴുവനായി കാർന്നുതിന്നും എന്നാണ് പറയാറ്. അതായത് ശാരീരിക ബുദ്ധിമുട്ടുകൾ ഒഴിഞ്ഞ നേരമുണ്ടാവില്ല. ശരീരഭാരം കുറയുകയും തളർച്ചയും ക്ഷീണവും വേദനകളും കൊണ്ട് എപ്പോഴും ബുദ്ധിമുട്ടായിരിക്കും. അവസാനം മരണവും സംഭവിക്കും. അതുകൊണ്ടാണ് ഇത്തരം രോഗങ്ങൾ ശരീരത്തെ കാർന്നു തിന്നും എന്നു പറയുന്നത്. ഇത്തരം രോഗങ്ങളുടെ നേരത്തെയുള്ള ലക്ഷണങ്ങൾ കണ്ടെത്തി ചികിത്സ തേടുന്നത് .

ജീവൻ രക്ഷിക്കാൻ ഇടയാക്കും. ഈ രോഗങ്ങൾ ഭേദമാക്കാൻ കഴിയുന്നതും അതിജീവിക്കാൻ കഴിയുന്നതുമാണ്. നമ്മുടെ ശരീരത്തിലെത്തുന്ന ഭക്ഷണങ്ങൾ ദഹിപ്പിച്ച് ബാക്കിയുള്ള അവശിഷ്ടങ്ങൾ പുറന്തള്ളപ്പെടുന്നത് വൻകുടലിൽ കൂടെയാണ്. അതുകൊണ്ടുതന്നെ ഇവിടെ ഉണ്ടാകുന്ന കാൻസർ വളരെയധികം ബുദ്ധിമുട്ടുകൾ ആണ് ഉണ്ടാക്കുന്നത്. നമ്മുടെ ജീവിതശൈലിയിലെ മാറ്റങ്ങളും ഭക്ഷണരീതിയിലെ മാറ്റങ്ങളും ഇത്തരം രോഗങ്ങൾ വർദ്ധിപ്പിക്കാൻ ഇടയാക്കിയിട്ടുണ്ട്. എണ്ണയും കൊഴുപ്പും കലർന്ന മാംസാഹാരങ്ങൾ കൂടുതൽ കഴിക്കുന്നതും ബേക്കറി പലഹാരങ്ങൾ സ്ഥിരമായി കഴിക്കുന്നതും.

ഇത്തരം രോഗങ്ങളുടെ സാധ്യത വർധിപ്പിക്കും. പച്ചക്കറി കഴിക്കുന്നവർക്ക് ഇത്തരം രോഗ സാധ്യത കുറവാണ്. എന്നിരുന്നാലും പല കാരണങ്ങൾ കൊണ്ട് വൻകുടൽ കാൻസർ ഉണ്ടാകാറുണ്ട്. അമിതവണ്ണമുള്ളവരിൽ ആണ് കൂടുതലും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത്. അതുപോലെതന്നെ പാരമ്പര്യമായി ക്യാൻസർ അസുഖങ്ങൾ ഉള്ളവർ ആണെങ്കിൽ അതും ഒരു കാരണമാകാം. മലം പോകുമ്പോൾ രക്തം കാണപ്പെടുന്നത് ഇതിൻറെ ഒരു ലക്ഷണമാണ്.

അതുപോലെതന്നെ സാധാരണ പോകുന്നതിൽ നിന്നും വ്യത്യസ്തമായി സ്ഥിരമായി അങ്ങനെതന്നെ മലം പോകുന്നതും ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങളെ കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.