കരളിനെ നല്ല രീതിയിൽ സംരക്ഷിച്ചില്ലെങ്കിൽ പണി പാളും കൊളസ്ട്രോൾ, പ്രമേഹം, ഫാറ്റിലിവർ എന്നിവ വരാതിരിക്കാൻ ശ്രദ്ധിക്കേണ്ടത്.

നമ്മുടെ ശരീരത്തിലെ ഒരു പ്രധാന അവയവമാണ് കരൾ. ശരീരത്തിലെ ഒട്ടുമിക്ക പ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്നത് കരളാണ്. നമ്മുടെ ശരീരത്തിലെ അരിപ്പ എന്ന് തന്നെ ഇതിനെ വിശേഷിപ്പിക്കാം. അതുകൊണ്ടുതന്നെ കരളിനുണ്ടാകുന്ന ഏത് പ്രശ്നവും മൊത്തം ശരീരത്തെ ബാധിക്കും. ഇതിനെ ബാധിക്കുന്ന ചെറിയ പ്രശ്നങ്ങളൊന്നും തുടക്കത്തിൽ ഒന്നും തിരിച്ചറിയാൻ നമുക്ക് കഴിയാറില്ല. അതുകൊണ്ട് തന്നെ പ്രശ്നം രൂക്ഷമായതിനുശേഷം ആയിരിക്കും പലപ്പോഴും നാം ഇത് തിരിച്ചറിയുന്നത്. LFT പോലുള്ള ടെസ്റ്റിലൂടെ ഒന്നും ചിലപ്പോൾ കരൾ സുരക്ഷിതമാണോ എന്നറിയാൻ സാധിക്കില്ല.

അത്തരം ടെസ്റ്റുകൾ നോർമൽ ആയാലും കരളിനു വളർച്ച വന്നിട്ടുണ്ടോ എന്ന് സ്കാൻ ചെയ്ത് നോക്കി മനസ്സിലാക്കേണ്ടതാണ്. കരളിനെ ബാധിക്കുന്ന അസുഖങ്ങളാണ് ലിവർ സിറോസിസ്, ഫാറ്റി ലിവർ തുടങ്ങിയവ. ഇവ അധികമായാൽ പിന്നീട് കരളിനെ സംരക്ഷിച്ച് നിർത്താൻ സാധിക്കില്ല. രണ്ടും ജീവിതശൈലിയിലെ ശ്രദ്ധയില്ലായ്മ മൂലം വരുന്ന അസുഖങ്ങൾ ആണ്. മദ്യപാനം പോലുള്ള ദുശ്ശീലങ്ങൾ മൂലം കരൾ നശിക്കുന്നതാണ് ലിവർ സിറോസിസ് ഉണ്ടാകുന്നതിന് കാരണം. എന്നാൽ ശരീരത്തിൽ അമിതമായി കൊഴുപ്പടിഞ്ഞു കൂടുന്നതാണ് ഫാറ്റിലിവർ എന്ന രോഗത്തിൻറെ കാരണം.

ഇങ്ങനെ കരളിൻറെ പ്രവർത്തനം കുറഞ്ഞു പോകുമ്പോൾ പ്രമേഹം, കൊളസ്ട്രോൾ എന്നിവയും കൂടുതലാകുന്നു. ഭക്ഷണരീതിയിൽ നിയന്ത്രണം വരുത്തി നമുക്ക് ഇതിൽ മാറ്റം വരുത്താൻ സാധിക്കും. രാത്രിയിൽ കാർബോഹൈഡ്രേറ്റ് ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കുന്നതിലൂടെ നല്ലൊരു മാറ്റം കൊണ്ടുവരാൻ സാധിക്കും.

ഇത്തരം കാര്യങ്ങളെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി ഈ വീഡിയോ കണ്ടു നോക്കൂ. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.