ജീവിതത്തിൽ നിത്യരോഗി ആകാതിരിക്കാൻ നാം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയൊക്കെ ആണ്.

ജീവിതത്തിൽ പലവിധ രോഗങ്ങളാൽ പൊറുതിമുട്ടി ഇരിക്കുന്നവരാണ് നാമോരോരുത്തരും. തലവേദന, വയറുവേദന, ഗ്യാസ്, ശരീര വേദന, മറ്റ് ജീവിതശൈലി രോഗങ്ങൾ എന്നിവയൊക്കെ ആയി പൊറുതിമുട്ടിയിരിക്കുകയാണ്. ഇത്തരം രോഗങ്ങളെല്ലാം ഓരോരുത്തർക്കും വരുന്നതിന് കാരണം അവരവർ തന്നെയാണ്. ജീവിതശൈലിയിൽ നാം വരുത്തുന്ന ശ്രദ്ധയില്ലായ്മ ആണ് ഇതിനെല്ലാം പ്രധാന കാരണം. നമ്മുടെയൊക്കെ ഭക്ഷണ രീതിയിൽ വന്ന മാറ്റങ്ങളും ഇതിനെ പ്രത്യേകം സ്വാധീനിച്ചിട്ടുണ്ട്. ശരീരത്തിന് ആരോഗ്യമുള്ള ഭക്ഷണങ്ങൾ കഴിക്കുന്നതിനു പകരം വായ്ക്ക് രുചിയുള്ള ഭക്ഷണം കഴിക്കുന്നതിനു.

ആണ് എല്ലാവർക്കും താൽപര്യം. കൂടുതൽ മധുരപലഹാരങ്ങൾ കഴിക്കുക, എണ്ണയും കൊഴുപ്പും കലർന്ന മാംസാഹാരങ്ങൾ കഴിക്കുക, ബേക്കറി പലഹാരങ്ങൾ, ഫാസ്റ്റ് ഫുഡുകൾ എന്നിവയൊക്കെ കഴിക്കുന്നതുമൂലം ശരീരത്തെ നശിപ്പിക്കുകയാണ് ഓരോരുത്തരും ചെയ്തുകൊണ്ടിരിക്കുന്നത്. ശരീരത്തിൽ അധികമായി എത്തുന്ന കൊഴുപ്പ് കരളിൽ അടിഞ്ഞു കൂടുന്നതിനും അതുപോലെതന്നെ വയറ്റിൽ അടിഞ്ഞു കൂടുന്നതിനും കാരണമാകാറുണ്ട്. ഇത് പല ജീവിതശൈലി രോഗങ്ങളിലേക്കും കൊണ്ടെത്തിക്കുന്നു. പ്രമേഹം, തൈറോയ്ഡ്, കൊളസ്ട്രോൾ എന്നിവ പോലുള്ള രോഗങ്ങൾ മാറുന്നതിനു വേണ്ടിയാണ്.

ഡോക്ടറെ സമീപിക്കുന്നത്. ഒരുവട്ടം രക്തം പരിശോധിക്കുമ്പോൾ തന്നെ രോഗം ഉറപ്പാക്കി അവർ അതിനു മരുന്ന് എഴുതുകയും ചെയ്യുന്നു. ഒരിക്കൽ മരുന്ന് കഴിച്ച് തുടങ്ങിയാൽ അതിൻറെ കൂടിയ ഡോസ് ആയിരിക്കും പിന്നീട് തുടർന്നു കൊണ്ടു പോകേണ്ടി വരിക. എന്നാൽ അതിനുപകരം ഭക്ഷണങ്ങൾ നിയന്ത്രിച്ച് വ്യായാമങ്ങൾ ചെയ്തും ഇത്തരം രോഗങ്ങൾ നിയന്ത്രിക്കാൻ പറ്റുമോ എന്ന് ശ്രമിച്ചതിനുശേഷം മാത്രം മരുന്നു കഴിക്കുന്നതാണ് നല്ലത്.

രക്തപരിശോധനയിലൂടെ ഷുഗർ ഉള്ളതായി കാണുമ്പോഴേക്കും ഡോക്ടർമാർ മരുന്ന് കഴിക്കാനാണ് പറയുക. പിന്നീട് നമുക്ക് മരുന്ന് നിർത്താൻ പറ്റാതെ ആവും. ഇതിനെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ കണ്ടു നോക്കൂ. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.