അരിയാഹാരം കൂടുതൽ കഴിക്കുന്നവർ ശ്രദ്ധിക്കുക മാരക രോഗങ്ങൾക്ക് സാധ്യത.

അരിയാഹാരം കഴിക്കാൻ ഇഷ്ടമില്ലാത്ത ആരും ഉണ്ടാവില്ല. പ്രത്യേകിച്ച് മലയാളികൾക്ക്. നന്നായി വയറുനിറച്ച് ഭക്ഷണം കഴിക്കുന്ന സ്വഭാവമാണ് മലയാളികളുടേത്. അതുകൊണ്ടുതന്നെ ഏറ്റവും കൂടുതൽ രോഗങ്ങൾ ഇന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത് മലയാളികൾക്കിടയിൽ ആണ്. പകലൊക്കെ വേറെ എന്തെങ്കിലും കഴിച്ചാലും രാത്രി ആകുമ്പോൾ ചോറുണ്ട് കിടക്കാനാണ് എല്ലാവർക്കും താൽപര്യം. അതിനുപകരം വേറെ എന്ത് കഴിച്ചാലും തൃപ്തി ഉണ്ടാകില്ല. വിഷമില്ലാത്ത എന്തു ഭക്ഷണം ആണ് ചോറ് എന്നു പറഞ്ഞാലും ഉയർന്ന അളവിൽ ഗ്ലൂക്കോസ് അടങ്ങിയിരിക്കുന്നത് ഇതിലാണ്. കൂടുതൽ അളവിലുള്ള കാർബോഹൈഡ്രേറ്റ് ശരീരത്തിലെത്തുന്നത് നല്ലതല്ല. ഇതുമൂലം കുറേയധികം രോഗങ്ങൾ വരാനും സാധ്യതയുണ്ട്.

എല്ലാവർക്കും ഇത്തരം ഭക്ഷണങ്ങൾ ശരീരത്തിന് യോജിക്കില്ല. ചിലർക്ക് ഇത് ജീവിതശൈലി രോഗങ്ങളിലേക്ക് വഴിവെക്കാറുണ്ട്. പ്രധാനമായും പ്രമേഹം, കൊളസ്ട്രോൾ തൈറോയ്ഡ് എന്നീ രോഗങ്ങൾ വരാനും സാധ്യതയുണ്ട്. അത് മാത്രമല്ല ഫാറ്റി ലിവർ, സ്ത്രീകൾക്കുണ്ടാകുന്ന ഗർഭപാത്രത്തിൽ മുഴ എന്നിവയ്ക്കും സാധ്യതയുണ്ട്. നമ്മുടെ ശരീരത്തിൽ അധികമായി എത്തുന്ന ഗ്ലൂക്കോസിനെ നിയന്ത്രിക്കുന്നതിനായി ശരീരം കൂടുതൽ ഇൻസുലിൻ ഉത്പാദിപ്പിക്കുന്നു. ഇങ്ങനെ അധികമായി ഉത്പാദിപ്പിക്കപ്പെടുന്ന ഇൻസുലിൻ ശരീരത്തിലെ പല അവയ അവയവങ്ങളിലും അടിഞ്ഞുകൂടാൻ ഇടവരുന്നു.

ഇത് ഗർഭപാത്രത്തിൽ ചെറിയ മുഴകൾ രൂപപ്പെടുന്നതിനും കാരണമാകുന്നു. അതുപോലെതന്നെ കരൾവീക്കം ഉണ്ടാകുന്നു. തൈറോയ്ഡ് ഗ്രന്ഥിയെ ബാധിക്കുന്നു. പ്രമേഹം ഉണ്ടാകുന്നു. ഇതിനെല്ലാം പ്രധാന കാരണം അധികമായി ഉണ്ടാകുന്ന ഇൻസുലിനാണ്. കാർബോഹൈഡ്രേറ്റ് എന്ന് പറഞ്ഞാൽ അരി മാത്രമല്ല. മധുരം, പഴവർഗ്ഗങ്ങൾ, കിഴങ്ങുവർഗ്ഗങ്ങൾ, ഗോതമ്പ് എന്നിങ്ങനെയുള്ള ഭക്ഷണങ്ങൾ എല്ലാം കാർബോഹൈഡ്രേറ്റ് വർഗ്ഗത്തിൽ പെട്ടതാണ്. എപ്പോഴും ശരീരത്തിന് ആവശ്യമുള്ള ഭക്ഷണം കഴിക്കുന്നതാണ് നല്ലത്.

അതുകൊണ്ട് ഇത്തരം രോഗങ്ങളുള്ളവർ ഇത് പൂർണമായി നിയന്ത്രിക്കുന്നത് കൂടുതൽ ഗുണം ചെയ്യും. ഇക്കാര്യങ്ങളെ പറ്റി കൂടുതൽ അറിയാനായി ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.