മൊബൈൽ ഫോൺ കുട്ടികളുടെ കയ്യിൽ കൊടുക്കുന്ന മാതാപിതാക്കൾ അറിഞ്ഞിരിക്കണം അപകടം വരുത്തി വെക്കരുത്.

ഇന്ന് മുതിർന്നവരേക്കാൾ കൂടുതൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കുട്ടികളാണ്. ഇന്നത്തെ സാഹചര്യത്തിൽ പുറത്തുപോയി കളിക്കാൻ പറ്റാത്തതുകൊണ്ട് കുട്ടികളെല്ലാം വീടിനുള്ളിൽ തന്നെയാണ്. കമ്പ്യൂട്ടർ ഗെയിമുകളും മൊബൈൽഫോൺ ഗെയിമുകളും ഒക്കെയാണ് അവരുടെ ഏക ആശ്രയം. കുഞ്ഞു കുട്ടികൾ വരെ മൊബൈൽ ഫോണിന് വേണ്ടി വാശി പിടിച്ചിരിക്കുന്ന കാലഘട്ടമാണിത്. അവർക്ക് ചോറുണ്ണുന്നതിനും മറ്റെന്തു കാര്യങ്ങൾക്കും ഫോൺ വേണമെന്ന വാശിയാണ്. ഇതെല്ലാം ചെയ്തുകൊടുക്കുന്നത് മാതാപിതാക്കൾ തന്നെയാണ്.

നിരന്തരമായ ഇതിൻറെ ഉപയോഗം കുട്ടികളെ അതിനോട് അഡിക്ഷൻ ആക്കിയിരിക്കുകയാണ്. അതുമാത്രമല്ല സ്കൂളിൽ പോയി പഠിക്കാൻ പറ്റാത്ത സാഹചര്യം ആയതുകൊണ്ട് എല്ലാ കുട്ടികളും ഇന്ന് ഓൺലൈൻ ക്ലാസുകൾ ആണ് ഉപയോഗിക്കുന്നത്. അതിനായി അവർ ഉപയോഗിക്കുന്നത് മൊബൈൽ ഫോണും കമ്പ്യൂട്ടറും ആണ്. ഇതിൻറെ നിരന്തരമായ ഉപയോഗം കുട്ടികളിൽ മടുപ്പും ഉണ്ടാക്കിയിട്ടുണ്ട്. അതുമാത്രമല്ല കണ്ണിന് നല്ല സ്ട്രെയിൻ കൊടുക്കുകയാണ് ചെയ്യുന്നത്. ഇതു കുറയ്ക്കുന്നതിനു വേണ്ടി ഉപയോഗിക്കുന്നത് ഫോൺ, കമ്പ്യൂട്ടർ എന്നിവ ഏതാണെങ്കിലും ഇരിക്കുന്നിടത്ത് നിന്ന് കുറച്ച് നീക്കിയാണ്.

വെക്കേണ്ടത്. അതായത് 20 സെൻറീമീറ്റർ അകലം എങ്കിലും കണ്ണിൽനിന്ന് ഇതിലേക്ക് ഉണ്ടായിരിക്കണം. തുടർച്ചയായും ഇതിലേക്ക് നോക്കിയിരിക്കാതെ ഒരു 20 മിനിറ്റ് കഴിയുമ്പോൾ എങ്കിലും മറ്റൊരു ദിക്കിലേക്ക് നോക്കുന്നത് കണ്ണിന് ആയാസം നൽകും. കൂടുതൽ നേരം കുട്ടികളുടെ കയ്യിൽ മൊബൈൽ കൊടുത്തു ഇരിക്കാതെ അവർ ചെയ്യുന്നത് എന്താണെന്ന് മാതാപിതാക്കൾ അറിയുകയും വേണം.

മാതാപിതാക്കൾക്കും കൂടി കാണാവുന്ന തരത്തിലായിരിക്കണം അവർ അത് ഉപയോഗിക്കേണ്ടത്. ഇത്തരം കാര്യങ്ങളെ കുറിച്ച് കൂടുതൽ അറിയുന്നതിന് ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.