ചെറുപ്പം നിലനിർത്തി ആരെയും കൊതിപ്പിക്കുന്ന ഭംഗിയുള്ളവരായിരിക്കാൻ ഈ കാര്യങ്ങൾ ഒന്ന് ചെയ്തു നോക്കൂ.

സൗന്ദര്യം ആഗ്രഹിക്കാത്തവരായി ആരും ഇന്നു ഉണ്ടാവില്ല. എല്ലാവർക്കും നല്ല സുന്ദരി സുന്ദരന്മാർ ആയിരിക്കാനാണ് ആഗ്രഹം. അതിനു വേണ്ടിയുള്ള തീവ്ര പരിശ്രമങ്ങളാണ് ഓരോരുത്തരും നടത്തിക്കൊണ്ടിരിക്കുന്നത്. കൗമാരപ്രായത്തിൽ എത്തുമ്പോൾ ആയിരിക്കും ഇതിനെക്കുറിച്ച് കൂടുതൽ ചിന്തിച്ചു തുടങ്ങുന്നത്. കുറച്ച് ഭംഗിയുള്ള ആളുകളെ കാണുമ്പോൾ അവരെപ്പോലെ ആകാൻ വേണ്ടി പലരും പലതും ചെയ്തു നോക്കുന്നവരും ഉണ്ട്. വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന പ്രകൃതിദത്ത ചേരുവകൾ ചേർത്ത് മുഖത്തിടുന്നത് തുടങ്ങി മറ്റു പല കാര്യങ്ങളും ചെയ്തു നോക്കുന്നവരാണ് എല്ലാവരും.

എന്നാൽ പലരെയും ദുഃഖിപ്പിക്കുന്നത് മുഖത്തുണ്ടാകുന്ന കുരുക്കളും പാടുകളും ചുളിവുകളും എല്ലാമാണ്. മുഖത്തെ ചുളിവുകൾ കൂടുമ്പോൾ പ്രായമാകുന്നു എന്ന തോന്നൽ എല്ലാവരെയും അലട്ടുന്നുണ്ട്. എപ്പോഴും ചെറുപ്പക്കാരെപ്പോലെ ആകുന്നതിനാണ് എല്ലാവർക്കും താൽപര്യം. കുറച്ച് പ്രായമായി വരുമ്പോൾ അതായത് 30- 35 വയസ്സാകുമ്പോൾ മുഖത്ത് ചുളിവുകൾ വീഴാനും ചിരിക്കുമ്പോൾ മുഖത്തൊക്കെ കുഴികൾ ഉള്ളതുപോലെ കാണപ്പെടാനും കണ്ണുകൾ കുഴിഞ്ഞ് ഇരിക്കാനും കഴുത്തിലേക്ക് മുഖചർമ്മം തൂങ്ങി നിൽക്കുന്നതുപോലെ കാണപ്പെടാനും തുടങ്ങും. ഇതാണ് മിക്കവരെയും അലട്ടുന്ന ഏറ്റവും വലിയ പ്രശ്നം.

ജീവിതശൈലിയിൽ കുറച്ചൊക്കെ മാറ്റം വരുത്തുന്നത് ഇത്തരം പ്രശ്നങ്ങൾ വരുന്നത് കുറയ്ക്കുന്നു. ഇതുകൂടാതെ മെഡിക്കൽ സയൻസിൽ ഇതിന് ആധുനിക ചികിത്സാരീതികൾ ലഭ്യമാണ്. മുഖത്തുണ്ടാകുന്ന ചുളിവുകളിലേക്ക് ഇഞ്ചക്ട് ചെയ്യുന്ന ചികിത്സാരീതികളാണ് ഉള്ളത്. കൂടുതൽ ചർമം തൂങ്ങിക്കിടക്കുന്ന പ്രശ്നമുള്ളവർക്ക് ചെറിയ സർജറിയിലൂടെ മാറ്റിയെടുക്കാൻ സാധിക്കും. ഇനിയും ഇതുപോലെത്തെ വേറെയും ചികിത്സാരീതികൾ ഉണ്ട്.

എല്ലാത്തിനും പരിഹാരം കാണാൻ നല്ല പരിചയസമ്പന്നരായ ഡോക്ടേഴ്സിൻറെ സഹായം തേടുന്നത് നല്ലതാണ്. അത്തരം കാര്യങ്ങളെ കുറിച്ച് കൂടുതൽ അറിയുന്നതിനായി ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.