നിങ്ങൾ ശരീരത്തിന് ഈ ഭാഗത്ത് ഉണ്ടാകുന്ന വേദന അവഗണിക്കരുത് നിങ്ങളെ തളർത്തി കിടത്താൻ അതിന് സാധിക്കും.

നടു വേദന അനുഭവപ്പെടാത്തവരായി ആരുമുണ്ടാകില്ല. ഇത് ഒരിക്കലെങ്കിലും വന്നിട്ടുള്ളവർക്കറിയാം അതുകൊണ്ടുണ്ടാവുന്ന ബുദ്ധിമുട്ടുകൾ. വളരെയധികം ശാരീരിക ബുദ്ധിമുട്ടുകളാണ് ഇത് നമ്മളിൽ ഉണ്ടാക്കുന്നത്. പലർക്കും പല തരത്തിലാണ് നടുവേദന ഉണ്ടാകുന്നത്. ചില സമയത്ത് ഒക്കെ ഒന്ന് റെസ്റ്റ് എടുത്താൽ മാറാവുന്നതും ആയിരിക്കാം. ചിലർക്ക് വേദന സംഹാരികൾ കഴിച്ചാൽ വേദന മാറാറുമുണ്ട്. എന്നാൽ ശക്തമായ നടുവേദന ഉണ്ടാകുന്ന ഒന്നാണ് ഡിസ്ക് തെറ്റൽ എന്ന പ്രശ്നം. നട്ടെല്ലിനുള്ളിലെ കശേരുക്കൾ തമ്മിൽ ബന്ധിപ്പിച്ചു നിർത്തുന്ന വട്ടത്തിലുള്ള ഒന്നാണ് ഡിസ്ക്.

നമുക്ക് കുനിയാനും നിവരാനും വളയാനും നട്ടെല്ലിനെ സഹായിക്കുന്നതാണ് ഇത്തരം ഡിസ്കുകൾ. അത്തരം ഭാഗങ്ങൾക്ക് അമിത സമ്മർദ്ദം കൊടുക്കുന്നതു മൂലമാണ് ഡിസ്ക് തെറ്റാൻ ഇടയാക്കുന്നത്. അങ്ങനെ ഉണ്ടാകുമ്പോൾ അസഹ്യമായ വേദന ആയിരിക്കും ഉണ്ടാവുക. നട്ടെല്ലിൻറെ പുറകിലാണ് കാലുകളിലേക്ക് പോകുന്ന നാഡികൾ സ്ഥിതിചെയ്യുന്നത്. ഡിസ്ക് തെറ്റുന്നതും മൂലം ഇത്തരം നാഡികളിൽ വീക്കം സംഭവിക്കുകയും നീരു വരികയും കാലുകളിൽ ശക്തമായ വേദന ഉണ്ടാവുകയും ചെയ്യുന്നു. ഇന്ന് പലതരത്തിലുള്ള ചികിത്സാരീതികളും നിലവിലുണ്ട്.

ഒട്ടു മിക്ക വേദനകളും ഒരുമാസം അല്ലെങ്കിൽ രണ്ടുമാസം അതിനുള്ളിൽ മാറുന്നതും ആയിരിക്കും. എന്നാൽ ചിലർക്ക് ഇത് നീണ്ടുനിൽക്കാം. എപ്പോഴും കാലുകളിൽ വേദന ഉണ്ടാവുക, മുള്ള് തറക്കുന്നത് പോലെ വിങ്ങൽ അനുഭവപ്പെടുക,മരവിപ്പ്, കാലുകൾക്ക് തളർച്ച തോന്നുക, കക്കൂസിൽ പോകാനും മൂത്രമൊഴിക്കാനും ബുദ്ധിമുട്ടനുഭവപ്പെടുക എന്നിങ്ങനെയുള്ള ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നവർക് സർജറിയിലൂടെ മാത്രമേ പരിഹരിക്കാനാവൂ. ഇത്തരം നടുവേദന ഉണ്ടാകുമ്പോൾ കൂടുതൽ.

സമയം റെസ്റ്റ് എടുക്കുകയും കിടക്കുമ്പോൾ ബെഡ് മാറ്റിവെച്ച് പലക മാത്രമായി നിവർന്നു കിടക്കാൻ ഉപയോഗിക്കുന്നതും ഗുണം ചെയ്യും. അതിനെപ്പറ്റി കൂടുതൽ അറിയുന്നതിനായി ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.