ശരീരം മുഴുവനായും നിറംവെക്കാനും മുഖത്തെ പാടുകൾ മാറി ചെറുപ്പം നിലനിൽക്കാനും കഴിക്കേണ്ട ഭക്ഷണങ്ങൾ.

ഇന്ന് എല്ലാ ആളുകളെയും ബാധിക്കുന്ന ഒരു കാര്യമാണ് ശരീരസൗന്ദര്യം നിലനിർത്തുക എന്നത്. കുട്ടികൾ തുടങ്ങി മുതിർന്ന പ്രായമായവർ വരെ ഈയൊരു കാര്യത്തിൽ ശ്രദ്ധ കൊടുക്കുന്നവരാണ്. എല്ലാവരെയും അലട്ടുന്ന ഒരു കാര്യമാണ് ശരീരത്തിന് നിറം കുറയുന്നതും മുഖത്ത് കുരുക്കൾ വരുന്നതും ഭംഗി പോകുന്നതും എല്ലാം. ഇന്ന് അതിനുവേണ്ടിയാണ് എല്ലാവരും കൂടുതൽ സമയവും കാശും ചെലവഴിക്കുന്നതും. കൗമാരപ്രായം ആയ കുട്ടികൾക്ക് മുഖത്തു കുരുക്കൾ വരുന്നതും അതുപോലെതന്നെ ശരീരത്തിലെ നിറം കുറഞ്ഞു പോകുന്നതും വലിയ വിഷമമുണ്ടാക്കുന്ന കാര്യമാണ്.

അതിനായി പല ട്രീറ്റ്മെൻറ് കളും ചെയ്യുന്നവരുമുണ്ട്. ഒട്ടുമിക്ക ആളുകളും വീട്ടിൽ തന്നെ പ്രകൃതിദത്തമായി ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ചെയ്തു നോക്കുകയാണ് പതിവ്. അത് കൃത്യമായി വിനിയോഗിക്കാത്തത് കാരണം ഫലം ലഭിക്കാറുമില്ല. ആദ്യം തന്നെ ചെയ്യേണ്ടത് കഴിക്കുന്ന ഭക്ഷ ഭക്ഷണത്തിലുള്ള മാറ്റങ്ങളാണ്. ഒരുവിധം ഉള്ള എല്ലാ ചർമ്മ പ്രശ്നങ്ങളും മാറ്റിയെടുക്കാൻ ധാരാളം വെള്ളം കുടിക്കുന്നതിലൂടെ സാധിക്കും. ശരീരത്തിൽ വെള്ളത്തിൻറെ അളവ് കുറഞ്ഞു പോയാൽ ചർമ്മം വരണ്ടതാക്കും. അതുപോലെതന്നെ ചർമത്തിൽ ചുളിവുകൾ വരാനും ഇടയുണ്ട്.

ഇതു പ്രായക്കൂടുതൽ തോന്നിക്കാൻ കാരണമാകും. ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് നല്ലതാണ്. കൂടുതലും ഇലക്കറികൾ കഴിക്കുന്നതാണ് നല്ലത്. ചർമ്മം എപ്പോഴും തിളക്കമുള്ളതായി നിലനിർത്താൻ ഇത് സഹായിക്കും. അതുപോലെതന്നെ ക്യാരറ്റ്, ബീറ്റ്റൂട്ട്, തക്കാളി, മത്തങ്ങയുടെ കുരു എന്നിവ കഴിക്കുന്നതും ചർമത്തിളക്കം ഉള്ളതായി നിലനിർത്താൻ സഹായിക്കും. നാരങ്ങാ, ഓറഞ്ച് തുടങ്ങിയ പഴവർഗ്ഗങ്ങൾ ജ്യൂസ് ആയി ഉപയോഗിക്കുന്നതും.

ചർമത്തിന് നല്ലതാണ്. ഇത്തരം സാധനങ്ങൾ എല്ലാം കുറേശ്ശെയായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.