അമ്മമാർക്കും കുഞ്ഞുങ്ങൾക്കും ഒരുപോലെ ആരോഗ്യകരം സ്ത്രീകൾ ഉറപ്പായും അറിഞ്ഞിരിക്കണം.

ഇന്ന് സ്ത്രീകൾക്ക് വരുന്ന മിക്ക ഗർഭാശയ രോഗങ്ങൾക്കും ബ്രെസ്റ്റ് രോഗങ്ങൾക്കും ഉള്ള പ്രധാന കാരണം അവരൊക്കെ തന്നെയാണ്. പ്രസവാനന്തരം കുഞ്ഞുങ്ങൾക്ക് മുലപ്പാൽ കൊടുക്കാൻ മടിക്കുന്ന ഒരു സമൂഹമാണ് ഇന്നത്തേത്. സൗന്ദര്യം നഷ്ടപ്പെട്ടു പോകും എന്നുള്ള ഒരു ഭയമാണ് ഇപ്പോഴത്തെ പെൺകുട്ടികൾക്ക്. ശരീരത്തിൻറെ ആകൃതി നിലനിർത്താൻ ആഗ്രഹിക്കുന്നവരാണ് കൂടുതലും ഇങ്ങനെ ചെയ്യുന്നത്. എന്നിട്ട് കുഞ്ഞുങ്ങൾക്ക് കൃത്രിമമായി ഉണ്ടാക്കുന്ന പാൽ പൊടികളും പശുവിൻപാലും കൊടുക്കുന്നു. ഇത് കുഞ്ഞിൻറെ ആരോഗ്യത്തിന് വളരെ ദോഷം ചെയ്യുന്നവയാണ്. അമ്മയുടെ മുലപ്പാലിനൊപ്പം വരില്ല മറ്റൊന്നും.

അമ്മയുടെ മുലപ്പാലിൽ നിന്നാണ് കുഞ്ഞിനു വേണ്ട എല്ലാ പോഷകങ്ങളും ലഭിക്കുന്നത്. നവജാതശിശുവിന് ജനിച്ച് ആറുമാസം വരെ മറ്റൊരു ഭക്ഷണത്തിൻറെയും ആവശ്യമില്ല. അത് നിഷേധിക്കുന്നത് അവരുടെ രോഗപ്രതിരോധശേഷി കുറക്കുന്നതിന് കാരണമാകും. അതുപോലെതന്നെ മുലയൂട്ടാതെ ഇരിക്കുന്നത് അമ്മമാർക്കും വളരെ ദോഷമുള്ള കാര്യമാണ്. ഗർഭകാലം തൊട്ടു അമ്മമാർ അനുഭവിച്ചുവരുന്ന മാനസിക പ്രശ്നങ്ങൾക്ക് ആശ്വാസം ലഭിക്കുന്നത് കുഞ്ഞിന് മുലയൂട്ടുന്നതിലൂടെയാണ്. ഇതിലൂടെ അവർക്ക് മാനസികമായ ഒരു സന്തോഷം ലഭിക്കും. അതുപോലെതന്നെ പ്രസവാനന്തരം ഉണ്ടാകുന്ന ആർത്തവ പ്രശ്നങ്ങൾക്ക് പരിഹാരം നൽകാൻ മുലയൂട്ടുന്നതിലൂടെ സാധിക്കും.

അണ്ഡോല്പാദനം വേഗത്തിലാക്കാനും ആർത്തവം കാലതാമസമില്ലാതെ കൃത്യം ആകാനും ഇത് സഹായിക്കും. എല്ലാറ്റിനുമുപരിയായി അമ്മയും കുഞ്ഞും തമ്മിലുള്ള മാനസിക ബന്ധം വളരുന്നതിനും ഇത് നല്ലതാണ്. പ്രസവാനന്തരം ഉണ്ടാകുന്ന അമിതവണ്ണം കുറയ്ക്കുന്നതിനും മുലയൂട്ടൽ സഹായിക്കും. അതുപോലെതന്നെ ഗർഭപാത്രം ചുരുങ്ങി പഴയ സ്ഥിതിയിൽ ആകുവാനും മുലയൂട്ടൽ സഹായിക്കും.

ഇന്ന് കണ്ടു വരുന്ന മിക്ക ഗർഭാശയ രോഗങ്ങളും, ബ്രസ്റ്റ് രോഗങ്ങളും ഉണ്ടാകുന്നതിൻറെ പ്രധാന കാരണം മുലയൂട്ടാത്തതുതന്നെയാണ്. അതിനാൽ അമ്മമാരുടെ കർത്തവ്യമാണ് കുഞ്ഞിനെ മുലയൂട്ടുന്നത്. ഇതിനെപ്പറ്റി കൂടുതൽ അറിയുന്നതിനായി ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.