തോൾ സന്ധി വേദന ഉണ്ടാകുന്നതിനുള്ള യഥാർത്ഥ കാരണം ഇതാണ് ഇത് ശ്രദ്ധിച്ചില്ലെങ്കിൽ ഗുരുതരമാകാം .

ഇന്ന് ഒരുവിധം ഉള്ള എല്ലാ ആളുകളിലും കണ്ടുവരുന്ന ഒരു രോഗമാണ് തോൾ സന്ധിവേദന. ശരീരത്തിലെ എല്ലാ ഭാഗത്തും പല തരത്തിലുള്ള വേദന ഉണ്ടാകാറുണ്ട്. എന്നാൽ തോൾസന്ധികളിൽ ഉണ്ടാകുന്ന വേദന വലിയ ബുദ്ധിമുട്ടുകളാണ് ഉണ്ടാക്കുന്നത്. ഇതിൻറെ ആദ്യലക്ഷണങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പിന്നീട് കൈകൾ മുന്നിലേക്ക്, പുറകോട്ട് , മുകളിലേക്ക് എന്നിങ്ങനെ തീരെ ചലിപ്പിക്കാൻ പറ്റാതെ ആവും. ജോലിചെയ്യാനും സ്വന്തം ആവശ്യങ്ങൾ നിറവേറ്റാനും തീരെ കഴിയാതെയും ആവും. തുടക്കത്തിൽ ഒക്കെ ചെറിയ വേദനയും തരിപ്പും പോലെ കണ്ടു വരാം.

എന്നാൽ അധികമാരും അത് ശ്രദ്ധിക്കാറില്ല. എല്ലാവരും പുറമേ പുരട്ടുന്ന എന്തെങ്കിലും മരുന്നുകൾ ഉപയോഗിച്ചും ചൂടുപിടിച്ചു ചെറിയ പരിഹാരങ്ങൾ വീട്ടിൽ തന്നെ ചെയ്യുകയാണ് പതിവ്. ദിവസവും ഇങ്ങനെ വേദനകൾ കൊണ്ടുനടക്കുകയാണ് എല്ലാവരും. എന്നാൽ ഇത് പിന്നീട് എല്ല് തേയ്മാനത്തിൽ വരെ എത്തുന്നു. അപ്പോഴേക്കും സമയം വൈകിട്ടും ഉണ്ടാകും. പിന്നീട് ഇത് ശസ്ത്രക്രിയയിലൂടെ മാത്രമേ ചെറിയ പരിഹാരം കണ്ടെത്താൻ സാധിക്കുകയുള്ളൂ. കാലങ്ങളായി പ്രമേഹം ഉള്ളവരിലും ഇത്തരം വേദനകൾ ഉണ്ടാകാറുണ്ട്.

ഇത്തരക്കാർ പ്രമേഹം നിയന്ത്രിക്കുക അല്ലാതെ വേറെ മാർഗ്ഗമില്ല. കൂടുതൽ ഭാരമുള്ള ജോലികൾ ചെയ്യുന്നവരിലും തോൾ എവിടെയെങ്കിലും തട്ടുകയോ ആരെങ്കിലും കൈ പിടിച്ചു കൂടുതൽ വലിക്കുകയോ കൂടുതൽ സമയം ഡ്രൈവിംഗ് ജോലികളിൽ ഏർപ്പെടുന്ന വരിലും ഇത്തരം വേദനകൾ കണ്ടുവരാറുണ്ട്. തുടർച്ചയായി ഇങ്ങനെ ചെയ്തുകൊണ്ടിരിക്കുന്ന ജോലികളിൽ നിയന്ത്രണം.

വരുത്തിയും നിത്യേന വ്യായാമങ്ങൾ ചെയ്തും ഈ വേദനയിൽ കുറവ് വരുത്താവുന്നതാണ്. ഫിസിയോതെറാപ്പി ചെയ്യുന്നത് ഏറ്റവും ഉചിതമാണ്. ഇത്തരം കാര്യങ്ങളെ കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.