നടുവേദന വരുന്നതിനുള്ള കാരണവും എന്തെല്ലാം ചെയ്യുന്നതിലൂടെ അത് മാറ്റിയെടുക്കാം എന്നും അറിയുന്നതിന്.

ഇന്ന് നടുവേദന അനുഭവപ്പെടാത്തവരായി ആരും തന്നെ ഉണ്ടാവില്ല. ഒരുതവണയെങ്കിലും ഇതു മിക്ക ആളുകളിലും ഉണ്ടായിട്ടുണ്ടാവും. ഇതുകൊണ്ട് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ പറയുന്നതിനേക്കാൾ അപ്പുറമാണ്. ജോലിചെയ്യാനും ഇരിക്കാനും നിൽക്കാനും ഒക്കെ ഉള്ള വലിയ ബുദ്ധിമുട്ടാണ് ഇത് കൊണ്ട് ഉണ്ടാകുന്നത്. പലർക്കും പല കാരണങ്ങൾ കൊണ്ടാണ് നടു വേദന ഉണ്ടാവുന്നത്. പ്രധാനമായും അരക്കെട്ടിലെ ഡിസ്ക് തെറ്റുന്നത് മൂലമാണ് നടു വേദന ഉണ്ടാവുന്നത്. എന്നാൽ മറ്റു ചിലരിൽ ഇത് ഉണ്ടാകുന്നതിന് കാരണം വേറെയാണ്. മുൻപ് എപ്പോഴെങ്കിലും തെന്നി വീണത് മൂലവും അവിടെ ഏതെങ്കിലും അണുബാധകൾ ഉള്ളതുകൊണ്ടും.

ജന്മനാൽ തന്നെ എല്ലിന് വളവ് ഉണ്ടാകുന്നതു കൊണ്ടും എന്നിങ്ങനെയുള്ള കാരണങ്ങൾകൊണ്ടും ചിലർക്ക് നടുവേദന ഉണ്ടാകാറുണ്ട്. അല്ലെങ്കിൽ മറ്റെന്തെങ്കിലും അസുഖങ്ങൾ മൂലവും ക്യാൻസർ രോഗം മൂലവും എന്നിങ്ങനെ പല കാരണങ്ങൾ കൊണ്ടാണ് ഓരോരുത്തർക്കും നടുവേദന ഉണ്ടാവുന്നത്. ഇതിന് പരിഹാരം കാണാനായി പലരും ആയുർവേദ ചികിത്സ നടത്തുന്നവരുമുണ്ട്. ഇതിനെ പൂർണ്ണമായും മാറ്റിയെടുക്കാൻ സാധിക്കാറുമില്ല. നമ്മുടെ നട്ടെല്ല് ചെറിയ വളവും ചെരിവുകളും കൂടിയതാണ്.

അതുകൊണ്ടുതന്നെ കിടക്കാൻ ചെറിയ മെത്തകൾ ഉപയോഗിക്കുന്നത് ഈ വളവുകൾ അങ്ങനെതന്നെ നിലനിർത്താൻ സഹായിക്കും. അതുപോലെതന്നെ അധികം ഉയരമില്ലാത്ത തലയിണകൾ ആണ് ഉപയോഗിക്കേണ്ടത്. ഭാരം കൂടിയ വസ്തുക്കൾ ഒറ്റയടിക്ക് താഴെനിന്നും പൊക്കിയെടുക്കാൻ പാടുള്ളതല്ല. ഇത് നട്ടെല്ലിന് കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാക്കും. അമിതവണ്ണം ഉള്ളവരിലും കൂടുതൽ നേരം ഇരുന്ന് ജോലി ചെയ്യുന്നവരിലും നടുവേദന കൂടുതലായി കണ്ടുവരുന്നുണ്ട്.

നടുവേദന ഉണ്ടാകുന്നതിൻറെ കാരണം കൃത്യമായി കണ്ടു പിടിച്ച് ചികിത്സ നടത്തുന്നതാണ് ഏറ്റവും ഉചിതം. അതിനെപ്പറ്റി കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.