കിഡ്നി രോഗം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കേണ്ട ഭക്ഷണ രീതികൾ.

ഇന്ന് ഈ ലോകജനതയെ ഒരുപാട് രോഗങ്ങൾ കീഴടക്കി കൊണ്ടിരിക്കുകയാണ്. അതിൻറെ പ്രധാന കാരണം അവർ തന്നെയാണ്. തീർത്തും അനാരോഗ്യകരമായ ഭക്ഷണശൈലികൾ ആണ് ഓരോരുത്തരും തുടർന്നുകൊണ്ടിരിക്കുന്നത്. ഇത് അവരുടെ ജീവനും ജീവിതത്തിനും വൻ നാശനഷ്ടങ്ങളാണ് ഉണ്ടാക്കുന്നത്. എന്തുമാത്രം നഷ്ടങ്ങൾ ആണ് ഉണ്ടാക്കുന്നത് എന്ന് അറിയാതെ തന്നെ ഓരോരുത്തരും ഇപ്പോഴും ഇത് തുടർന്നു കൊണ്ടു പോകുന്നു. ഓരോരുത്തരുടെയും തിരക്കുപിടിച്ച ജീവിതങ്ങൾ തീർത്തും ശരീരത്തിന് വ്യായാമമില്ലാത്ത അവസ്ഥകളാണ് ഉണ്ടാക്കി കൊണ്ടിരിക്കുന്നത്.

ഇരുന്നു ജോലിചെയ്യുന്നവരാണ് കൂടുതൽ ആളുകളും. അടുക്കളയിൽ വരെ ജോലി എടുക്കാൻ മടിയുള്ളവരാണ് ഇന്നത്തെ തലമുറകൾ. അതുകൊണ്ടുതന്നെ പുറത്തുനിന്നും കഴിക്കുന്ന ഫുഡ് കളുടെ എണ്ണം വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. അവിടെ നിന്നും ലഭിക്കുന്ന ഇത്തരം പദാർത്ഥങ്ങളിൽ ശരീരത്തിന് ദോഷം ചെയ്യുന്ന വസ്തുക്കൾ ആണ് കൂടുതലും അടങ്ങിയിരിക്കുന്നത്. എണ്ണ കൂടുതലായും ഉപയോഗിച്ചിട്ടുള്ള മാംസാഹാരങ്ങൾ ആണ് ഇവർ കൂടുതലും കഴിച്ചുകൊണ്ടിരിക്കുന്നത്. അതുപോലെതന്നെ കിട്ടുന്നതെന്തും വലിച്ചുവാരി കഴിക്കുന്ന സ്വഭാവക്കാരാണ് ഏറെപേരും. ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളും പ്രോട്ടീനുകളും ഏതെല്ലാം ഭക്ഷണത്തിൽ നിന്നാണ് കിട്ടുന്നത് എന്ന് ആർക്കും വ്യക്തമായ അറിവില്ല.

വായ്ക്ക് രുചിയുള്ള മാംസാഹാരങ്ങൾ കഴിക്കുന്നതിൽ ആണ് ഏറെ താൽപര്യവും. അതുപോലെതന്നെ രാത്രി വളരെ വൈകി ഉറങ്ങുന്നതും ഭക്ഷണം കഴിക്കുന്നതും രാവിലെ നേരം വൈകി എണീക്കുന്നതും തുടങ്ങി കൃത്യമല്ലാത്ത ശീലങ്ങളാണ് ഓരോരുത്തരും ചെയ്തുകൊണ്ടിരിക്കുന്നത്. ശരീരത്തിന് ദോഷകരമായ രീതിയിൽ ആണ് ഓരോരുത്തരും ഭക്ഷണത്തിൻറെ സമയക്രമങ്ങൾ മാറ്റി കൊണ്ടിരിക്കുന്നത്. ശരീരത്തിലെ വൃക്കയുടെ സുഗമമായ പ്രവർത്തനത്തിന് നല്ല സമീകൃത ആഹാരം ആവശ്യമാണ്.

ശരീരത്തിൻറെ ആന്തരിക സന്തുലിതാവസ്ഥ നല്ല രീതിയിൽ കൊണ്ടുപോകാൻ സഹായിക്കുന്നത് വൃക്കകളാണ്. അതുകൊണ്ടുതന്നെ ഭക്ഷണത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ വൃക്കയെ ദോഷകരമായി ബാധിക്കാം. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.