പ്രമേഹരോഗികൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ കൂടുതൽ അപകടം വരുത്തിവയ്ക്കും വൃക്കയെ ബാധിക്കാം.

ദിനംപ്രതി നമ്മുടെ ലോകത്ത് ഇന്ന് വർധിച്ചുകൊണ്ടിരിക്കുന്ന ഒരു രോഗമാണ് പ്രമേഹരോഗം. പ്രായഭേദമന്യേ ഇന്ന് എല്ലാവരിലും പ്രമേഹ രോഗം കണ്ടുവരുന്നുണ്ട്. അവരുടെ തന്നെ തെറ്റായ ജീവിത രീതികൾ മൂലമാണ് ഇത്തരമൊരവസ്ഥ ഉണ്ടാവുന്നത്. ജീവിതരീതിയിലെ മാറ്റങ്ങൾ കൊണ്ടും മരുന്നുകൾ കൊണ്ടും എല്ലാം നിയന്ത്രിച്ചു നിർത്താം എന്നല്ലാതെ ഇത് പൂർണ്ണമായും ശരീരത്തിൽനിന്ന് അകറ്റാൻ സാധിക്കില്ല. അതുകൊണ്ടുതന്നെ ഇത്തരം രോഗങ്ങളിലേക്ക് ചെന്നു വീഴാതെ ജീവിതരീതികളും ഭക്ഷണക്രമങ്ങളും നിയന്ത്രിച്ചു കൊണ്ടും നിത്യേന വ്യായാമങ്ങൾ ചെയ്തും നമ്മുടെ ശരീരത്തെ സംരക്ഷിക്കാം.

പ്രമേഹരോഗികൾ അവർ അറിയാതെ തന്നെ അവരുടെ അവയവങ്ങളിലേക്ക് പ്രമേഹം ബാധിക്കാൻ സാധ്യതയുണ്ട്. ഏറ്റവും കൂടുതൽ ബാധിക്കുന്നത് വൃക്കയെ ആണ്. നമ്മുടെ ശരീരത്തിൽ അരിപ്പ പോലെ പ്രവർത്തിക്കുന്നതാണ് ഈ വൃക്ക. നമ്മുടെ ശരീരത്തിലെ പ്രോട്ടീനുകൾ വൃക്കയിൽ എത്തി തിരിച്ച് രക്തത്തിലേക്ക് തന്നെ ആഗിരണം ചെയ്യപ്പെടുന്നുണ്ട്. എന്നാൽ പ്രമേഹരോഗം മൂലം ഇതിന് തടസ്സം ഉണ്ടാകുന്നു. അതുകൊണ്ടുതന്നെ ശരീരത്തിലെ പ്രോട്ടീനുകൾ വൃക്കയിൽ അടിഞ്ഞുകൂടാൻ കാരണമാകുന്നു. ഇത് കാലക്രമേണ വൃക്ക നശിക്കുന്നതിനും കാരണമാകുന്നു.

പ്രമേഹരോഗം വൃക്കയെ ബാധിക്കുന്നുണ്ടോ എന്നറിയാൻ ഇന്ന് ചില പരിശോധനകൾ ലഭ്യമാണ്. യൂറിൻ പരിശോധനയിലൂടെ ഇത് എളുപ്പത്തിൽ കണ്ടുപിടിക്കാൻ ആവും. യൂറിനിൽ മൈക്രോ ആൽബമിൻ ക്രിയാറ്റിൻ പരിശോധിക്കുകയാണെങ്കിൽ അതിൻറെ ഏറ്റക്കുറച്ചിലുകൾ മനസ്സിലാക്കി വൃക്കയെ ബാധിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് മനസ്സിലാക്കാം. നേരത്തെ തന്നെ കണ്ടു പിടിക്കുന്നത് ഇത് കൂടുതൽ വഷളാകാതെ മരുന്നിലൂടെ നിയന്ത്രിച്ച് നിർത്താൻ സാധിക്കും.

ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.