നമ്മുടെ ശരീരത്തിലെ പ്രധാന വില്ലൻ ഇവനാണ് ഇതു പരിഹരിക്കാൻ നമുക്ക് കഴിക്കാവുന്ന ഭക്ഷണങ്ങൾ ഇതൊക്കെയാണ്.

നമ്മുടെ ശരീരത്തിൻറെ സുഗമമായ പ്രവർത്തനത്തിന് ഒരുപാട് വിറ്റാമിനുകൾ ആവശ്യമാണ്. അത്തരത്തിൽ ഉള്ളവയാണ് വിറ്റാമിൻ എ, ബി, സി, ഡീ, ഇ, കെ തുടങ്ങിയവ. ഇതിൽ ബി കോംപ്ലക്സ് വിഭാഗത്തിൽ പെട്ട ഒരു വിറ്റാമിൻ ആണ് വിറ്റാമിൻ ബി12. ശരീരത്തിൻറെ രോഗ പ്രതിരോധശേഷിക്ക് വളരെയധികം ഉപയോഗപ്രദമായ ഒന്നാണ് വിറ്റാമിൻ ബി12. ഇത് രക്തത്തിലെ ഹീമോഗ്ലോബിൻറെ അളവ് വർദ്ധിപ്പിക്കാനും ശ്വേതരക്താണുക്കൾ വർദ്ധിപ്പിക്കാനും സഹായിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ വിറ്റാമിൻറെ കുറവ് ശരീരത്തിലുണ്ടായാൽ രക്ത കുറവ് ഉണ്ടാകുന്നു.

അതായത് വിളർച്ച ഉണ്ടാകുന്നു. ശരീരത്തിൽ നല്ലപോലെ ക്ഷീണം അനുഭവപ്പെടുന്നു, തലകറക്കം, കിതപ്പ്, ജോലി ചെയ്യുമ്പോൾ ഉണ്ടാകുന്ന ക്ഷീണം ഇതെല്ലാം ഇതിൻറെ കുറവുമൂലം ഉണ്ടാകുന്നതും ആവാം. രക്ത കുറവാണെന്ന് വിചാരിച്ച് അയൺ ടാബ്ലറ്റ് കഴിച്ചത് കൊണ്ട് മാത്രം ഇതിന് പരിഹാരം ആകുന്നില്ല. ഒട്ടുമിക്ക ആളുകളും രക്തം വയ്ക്കുന്നതിനുള്ള ടോണിക്കുകൾ കഴിച്ചിട്ടും ഫലം കാണാത്തത് വിറ്റാമിൻ ബി12 ആണ് ശരീരത്തിൽ കുറവുള്ളത് എന്ന് അറിയാത്തതുകൊണ്ടാണ്. ശരീരത്തിൻറെ സന്ധികളിൽ ഒക്കെ നല്ല വേദന അനുഭവപ്പെടുകയും കൈവിരലുകളിൽ മരവിപ്പ് അനുഭവപ്പെടുകയും ചെയ്യുന്നത്.

ഈ വിറ്റാമിൻറെ കുറവുമൂലമാണ്. മറ്റു ചിലരിൽ വിശപ്പില്ലായ്മയും ഓർമ്മക്കുറവും വായപുണ്ണും കണ്ടുവരുന്നുണ്ട്. ഇത് കുറെയൊക്കെ ഭക്ഷണത്തിലൂടെ തന്നെ പരിഹരിക്കാൻ സാധിക്കും. മാംസാഹാരങ്ങളിൽ ഇത് ധാരാളമായി അടങ്ങിയിട്ടുണ്ട്. ബീഫ്, പോർക്ക്, താറാവ്, ആട് എന്നീ ചുവന്ന മാംസാഹാരങ്ങളിൽ ആണ് ഇത് ഉള്ളത്. അതുപോലെതന്നെ പാല്, തേങ്ങ, മത്തി, ചൂര, അയില എന്നിവയിലും ഇത് ധാരാളമായി അടങ്ങിയിട്ടുണ്ട്.

ഇത്തരം കാര്യങ്ങളെ കുറിച്ച് കൂടുതൽ അറിയുന്നതിനായി ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.