ഇന്നത്തെ കാലത്ത് എല്ലാവരും വളരെയധികം സൂക്ഷിക്കേണ്ട ഒരു കാര്യമാണ് ഇത് വലിയ വില തന്നെ കൊടുക്കേണ്ടിവരും.

പുതുതലമുറയെ ബാധിച്ചിരിക്കുന്ന ഏറ്റവും വലിയ പ്രശ്നമാണ് മൊബൈൽ അഡിക്ഷൻ. പ്രായഭേദമന്യേ എല്ലാവരും ഇതിന് അടിമപ്പെട്ട് വരികയാണ്. ഇന്ന് ലോകം നേരിടാൻ പോകുന്ന ഏറ്റവും വലിയ പ്രശ്നവും ഇതുതന്നെയാണ്. കുഞ്ഞുകുട്ടികൾ മുതൽ പ്രായമായവരിൽ വരെ ഇതിൻറെ ദുരുപയോഗം കൂടുതലായും കണ്ടുവരുന്നു. ഇന്ന് ഫോൺ ഇല്ലാതെ ജീവിക്കാൻ പറ്റാത്ത അവസ്ഥ പോലെയാണ് എല്ലാവർക്കും. ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും ഉണരുമ്പോഴും എല്ലാം മൊബൈൽ ഫോൺ കയ്യിൽ വേണം എല്ലാവർക്കും. ഇല്ലെങ്കിൽ എന്തോ ഒരു കുറവ് വന്ന പോലെയാണ് അവർക്കെല്ലാം.

മൊബൈൽഫോൺ എല്ലാവർക്കും ഉപയോഗം ഉള്ള ഒരു വസ്തു എന്നതിനപ്പുറം വലിയ ദോഷം ആണ് അത് ഉണ്ടാക്കി കൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയയുടെ വർദ്ധിച്ച ഉപയോഗവും ഫോൺ താഴെ വയ്ക്കാൻ സമയം ഇല്ലാത്തതു പോലെയായി. കുഞ്ഞു കുട്ടികൾ വാശി പിടിക്കുമ്പോൾ ഒക്കെ അവരുടെ മാതാപിതാക്കൾ തന്നെയാണ് ഫോൺ അവരുടെ കയ്യിൽ കൊടുക്കുന്നതും. കുട്ടികൾക്ക് ഭക്ഷണം കഴിപ്പിക്കാനും തങ്ങളുടെ മേലുള്ള അവരുടെ ശല്യം കുറയ്ക്കാനും മാതാപിതാക്കൾ തന്നെ ഫോൺ കൊടുത്തു അവരെ ഇരിക്കുകയാണ് ചെയ്യുന്നത്.

ഇത് പിന്നീട് അവരെ ഫോൺ ഇല്ലാത്ത അവസ്ഥയിലേക്ക് ചിന്തിക്കാൻ പോലും പറ്റാതെ ആക്കി. മുതിർന്നവർക്ക് ആണെങ്കിൽ ഉറങ്ങാൻ പോകുമ്പോൾ ഫോൺ നോക്കുന്ന ശീലവും കണ്ടുവരുന്നു. ഇത് അവരിൽ ഉറക്കം നഷ്ടപ്പെടുത്തുന്ന അവസ്ഥയും ഉണ്ടാക്കുന്നു. ഇത് പല രോഗങ്ങൾക്കും ഇടയാക്കുന്നു. കുട്ടികളിലും മുതിർന്നവരിലും ഇത്തരത്തിലുള്ള മൊബൈൽ ഫോണിൻറെ ഉപയോഗം അവരിലേക്ക് തന്നെ ചുരുങ്ങി പോകുന്നതിന് ഇടയാക്കുന്നുണ്ട്.

ഇതുമാത്രമല്ല ഇനിയും ഒരുപാട് പ്രശ്നങ്ങളും ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഇത്തരം കാര്യങ്ങളെ കുറിച്ച് കൂടുതൽ അറിയുന്നതിനായി ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.