വിട്ടുമാറാത്ത ശരീരവേദന ആണോ നിങ്ങളുടെ പ്രശ്നം എങ്കിൽ സൂക്ഷിക്കണം! പേശിവാതം ആവാൻ സാധ്യതയുണ്ട്.

ശരീരവേദന അനുഭവിക്കാത്ത ആളുകൾ വളരെ കുറവായിരിക്കും. ചില ആളുകൾക്ക് ഒട്ടു മിക്ക ദിവസങ്ങളിലും ശരീര വേദന ഉണ്ടായിരിക്കും. ശരീരം മുഴുവനായും വേദന അനുഭവപ്പെടുക, ത്വക്കിലും പേശികളിലും നല്ല വലിവ് അനുഭവപ്പെടുക എന്നിങ്ങനെ ഉണ്ടാകുന്നത് എല്ലാം പേശിവാതം മൂലം ആയിരിക്കും. മാത്രമല്ല ഇത് ശരീരത്തിൻറെ ഏതു ഭാഗങ്ങളിൽ വേണമെങ്കിലും അതായത് തല, കഴുത്ത്, കൈകൾ , കാലുകൾ, വയർ തുടങ്ങി എല്ലാ ഭാഗത്തും വേദനകൾ ഉണ്ടാകാം. മറ്റു ചിലർക്ക് നെഞ്ചു വേദനയും അനുഭവപ്പെടാം. ഇത് പുരുഷന്മാരിലും സ്ത്രീകളിലും ഒരുപോലെ കണ്ടുവരുന്നുണ്ട്.

ഇത്തരം വേദനകൾ വളരെയധികം ശാരീരിക മാനസിക ബുദ്ധിമുട്ടുകൾ ആണ് ഓരോരുത്തരിലും ഉണ്ടാക്കുന്നത്. ഇത് ശരീരത്തിൻറെ പലഭാഗങ്ങളിലും ഉണ്ടാവുമെങ്കിലും കൂടുതലും കണ്ടു വരുന്നത് കാൽതുടയിലും കാൽ മുട്ടിനു താഴെയുള്ള പേശികളിലും ആണ്. ശരീരത്തിന് നിർജ്ജലീകരണം സംഭവിക്കുമ്പോൾ ആണ് ഇത്തരം വേദനകൾ കൂടുതലും ഉണ്ടാകുന്നത്. അതുമാത്രമല്ല പ്രധാനമായും കാലുകളിലേക്ക് ഉള്ള രക്തയോട്ടം കുറയുമ്പോഴും ഇതുപോലെ വേദനകൾ ഉണ്ടാകാം. പലരും ഇത്തരം ലക്ഷണങ്ങൾ തീരെ ശ്രദ്ധിക്കാറില്ല.

സാധാരണയായി സംഭവിക്കുന്ന അവസ്ഥകൾ ആയിട്ടാണ് പലരും കണക്കാക്കുന്നത്. ഇവരിൽ ഉറക്കമില്ലായ്മ കണ്ടുവരുന്നുണ്ട്. തന്മൂലം രാവിലെ ഉണരുമ്പോൾ ഉന്മേഷം ഇല്ലായ്മയും ഉണ്ടാകുന്നു.അതുപോലെതന്നെ ഇത്തരക്കാരിൽ വളരെയധികം ക്ഷീണവും അനുഭവപ്പെടുന്നു. ഇത് വീണ്ടും വേദനകൾക്ക് കാരണമാകുന്നു. ഇത്തരം ലക്ഷണങ്ങൾ ശ്രദ്ധിക്കാതെ വന്നാൽ പ്രശ്നം രൂക്ഷമാകാനും സാധ്യതയുണ്ട്. പേശികൾ വലിഞ്ഞു മുറുകി വേദനയുണ്ടാകുന്നത് മൂലം നടക്കാനും ജോലികൾ ചെയ്യാനും കഴിയാതെ വരുന്നു.

ഇതു മാത്രമല്ല ഒരുപാട് മറ്റു ബുദ്ധിമുട്ടുകളും ഇതിന് ഉണ്ടാകാറുണ്ട്. ഇതിനെപ്പറ്റി കൂടുതൽ അറിയുന്നതിനായി ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.