നിങ്ങളുടെ സ്വകാര്യ സാധനങ്ങൾ മറ്റുള്ളവരുമായി ഷെയർ ചെയ്യാറുണ്ടോ? എങ്കിൽ സൂക്ഷിക്കണം! വിട്ടൊഴിയാത്ത അലർജിക്ക് കാരണമായേക്കാം.

ഇന്ന് പല ആളുകളിലും കണ്ടുവരുന്ന ഒരു അസുഖമാണ് വട്ടച്ചൊറി. ഇത് വളരെ അസ്വസ്ഥതയുണ്ടാക്കുന്ന ഒരു അസുഖമാണ്. ഇതു ശരീരത്തിൻറെ ഏതു ഭാഗങ്ങളിൽ വേണമെങ്കിലും ഉണ്ടാവാൻ സാധ്യതയുണ്ട്. ഇത് ഒരു ഫംഗൽ അണുബാധയാണ്. ഭയങ്കരമായ ചൊറിച്ചിലും നീറ്റലും മറ്റ് അസ്വസ്ഥതകളും ഒക്കെയാണ് ഇത് ഉണ്ടാക്കുന്നത്. ഇത് പ്രധാനമായും ഉണ്ടാകുന്നത് തുടയിടുക്കുകളിലും നഖത്തിലും തലയിലും ആണ്. ഇത്തരം ഫംഗൽ അണുബാധ ഉണ്ടാകുമ്പോൾ സാധാരണ എല്ലാവരും സ്വയം ചികിത്സയാണ് നടത്തിവരുന്നത്. മെഡിക്കൽ ഷോപ്പുകളിൽ നിന്നും മരുന്ന് വാങ്ങി പുരട്ടുകയും ചെയ്യാറുണ്ട്.

തൽക്കാലത്തേക്ക് ഒരു ശമനം ലഭിക്കുമെങ്കിലും പിന്നീട് ഇത് വീണ്ടും വരികയും ചെയ്യുന്നു. നമ്മുടെയെല്ലാം വൃത്തിയില്ലായ്മയാണ് ഇത്തരം രോഗങ്ങൾക്ക് പ്രധാനകാരണം. നമ്മുടെ ജീവിതശൈലിയിൽ വന്ന മാറ്റങ്ങളും ഇതിന് കാരണമാകാറുണ്ട്. ഇത്തരം മാറ്റങ്ങൾ നമുക്ക് രോഗപ്രതിരോധശേഷി കുറയ്ക്കുന്നതിനും കാരണമായിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം ഫംഗസുകൾ ശരീരത്തിൽ വന്നു കൂടുമ്പോൾ അതിനെ പ്രതിരോധിക്കാനുള്ള കഴിവ് ഇല്ലാത്തതും ഒരു കാരണമാണ്. അമിതവണ്ണമുള്ളവരിൽ ആണ് ഇത് കൂടുതലും കണ്ടു വരുന്നത്.

അവരുടെ ശരീരത്തിൻറെ മടക്കുകളിൽ പെട്ടെന്ന് തന്നെ അണുബാധ ഉണ്ടാകാൻ കാരണമാകുന്നു. ഇത് കൂടുതലും മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് തന്നെയാണ് പകരുന്നത്. അതുമാത്രമല്ല ഇത്തരം ഫംഗസുകൾ വളർത്തുമൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരാം. ചിലർക്ക് മണ്ണിൽനിന്നും ഇത്തരം അണുബാധകൾ ഉണ്ടാകുന്നുണ്ട്. വട്ടച്ചൊറി ഉള്ളവർ അവരുടെ ഡ്രസ്സുകളും ബാത്ത് ടവ്വലുകളും പരസ്പരം കൈമാറുന്നത് ഇത്തരം രോഗം.

മറ്റുള്ളവരിലേക്ക് എത്തുന്നതിനും കാരണമാകുന്നു. ഉപ്പിട്ട ചെറു ചൂടുവെള്ളത്തിൽ കുളിക്കുന്നത് ഇത് കുറയ്ക്കാൻ സഹായിക്കും. ഇതിനെ കുറിച്ച് കൂടുതൽ അറിയുന്നതിനായി ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.