നിങ്ങളുടെ മൂത്രത്തിൽ ഇത്തരം വ്യത്യാസങ്ങൾ കാണപ്പെടുന്നുണ്ടോ? എങ്കിൽ സൂക്ഷിക്കണം പല രോഗങ്ങൾക്കും സാധ്യത.

ഇന്ന് പല വ്യത്യസ്തമായ രോഗങ്ങളാൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ് ഒട്ടുമിക്ക ആളുകളും. അതിൻറെ പ്രധാനകാരണം അവരവർ തന്നെയാണ്. ഓരോരുത്തരുടെയും മാറിയ ചിന്താഗതിയും മാറിയ ജീവിതശൈലിയും ആണ് ഓരോ രോഗങ്ങൾ ശരീരത്തിൽ പിടികൂടുന്നതിന് കാരണം. ഇത് വല്ലാത്ത ശാരീരിക മാനസിക ബുദ്ധിമുട്ടുകൾ ആണ് ഉണ്ടാക്കുന്നത്. കൃത്യമല്ലാത്ത ഭക്ഷണരീതിയും വ്യായാമം ഇല്ലാത്ത അവസ്ഥകളും ഇത്തരം രോഗങ്ങൾക്ക് കാരണമാകാറുണ്ട്. കൊഴുപ്പ് കൂടിയ അളവിൽ ഉള്ള മാംസാഹാരങ്ങളും എണ്ണപ്പലഹാരങ്ങളും ദിനംപ്രതി ധാരാളമായി കഴിച്ചു കൊണ്ടിരിക്കുകയാണ്.

ഓരോരുത്തരും. ഓരോരുത്തരുടെയും തിരക്കുപിടിച്ച ജീവിതത്തിൽ ഇത് എല്ലാം ദഹിപ്പിച്ച് കളയാൻ മാത്രമുള്ള വ്യായാമങ്ങൾ ആരും തന്നെ ചെയ്യുന്നുമില്ല. ഇത് പല ജീവിതശൈലീ രോഗങ്ങൾക്കും കാരണമാകുന്നു. ഇങ്ങനെ ഉണ്ടാകുന്ന ജീവിത ശൈലി രോഗങ്ങൾ മാറ്റിയെടുക്കാൻ ഒരു മരുന്നിനും സർജറിക്കു സാധിക്കില്ല. നമ്മൾ തന്നെ ശ്രദ്ധിക്കുക തന്നെ വേണം. ഇത്തരം രോഗങ്ങൾ നമ്മളിൽ വന്നു പെട്ടിട്ടുണ്ടോ എന്ന് നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ചില ലക്ഷണങ്ങളിൽ നിന്ന് തന്നെ മനസ്സിലാക്കാം.

മൂത്രം പോകുമ്പോൾ അതിലുണ്ടാകുന്ന നിറ വ്യത്യാസങ്ങളും മറ്റു ഘടനയിലുള്ള വ്യത്യാസങ്ങളും നോക്കി നമുക്ക് രോഗം വരാൻ സാധ്യതയുണ്ടോ എന്ന് മനസ്സിലാക്കാൻ സാധിക്കും. മൂത്രം ഒഴിക്കുമ്പോൾ പതഞ്ഞു പോകുകയാണെങ്കിൽ പല രോഗങ്ങളുടെയും ലക്ഷണമാകാം. ബി പി കൂടുന്നതും, പ്രമേഹം, കിഡ്നി രോഗങ്ങൾ എന്നിവയ്ക്കും സാധ്യതയുണ്ട്. അതു മാത്രമല്ല വെള്ളം കുടിക്കുന്നതിൻറെ അളവ് കുറഞ്ഞു പോയാലും.

ശരീരത്തിൽ പ്രോട്ടീൻ അളവ് കൂടുതൽ ആയാലും മൂത്രമൊഴിക്കുമ്പോൾ ഇത്തരത്തിൽ സംഭവിക്കാം. ഇങ്ങനെ പല രോഗങ്ങളും ഇതിലൂടെ മനസ്സിലാക്കാം. ഇത്തരം കാര്യങ്ങളെ കുറിച്ച് കൂടുതൽ അറിയുന്നതിനായി ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.