നിങ്ങളുടെ ശരീരത്തിൽ കാണപ്പെടുന്ന ഇത്തരം ലക്ഷണങ്ങൾ അവഗണിക്കരുത് മാരകമായ ശ്വാസകോശ അർബുദത്തിന് സാധ്യത.

ഇന്ന് ലോകമെമ്പാടും ഉള്ള ആളുകൾ അർബുദ രോഗത്താൽ വലയുന്നവരാണ്. പ്രായവ്യത്യാസമില്ലാതെ ഇന്ന് എല്ലാവരെയും ഈ രോഗം കാർന്നു തിന്നാൻ മാത്രം ശേഷിയോടെ വളർന്നിരിക്കുകയാണ്. ശരീരത്തിൻറെ പലഭാഗത്തും കാൻസർ വരാം. ഇന്ന് ലോകജനതയിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന ഒരു രോഗമാണ് ശ്വാസകോശ അർബുദം. ഇന്ന് ഏറ്റവും കൂടുതൽ മരണങ്ങൾ സംഭവിക്കുന്നതും ഈ രോഗം മൂലമാണ്. മുൻപൊക്കെ 60 വയസ്സ് കഴിഞ്ഞ ആളുകളിലാണ് ഇത്തരം രോഗങ്ങൾ കണ്ടുവന്നിരുന്നത്. എന്നാൽ ഇന്ന് ഇത് 40 വയസ്സ് കഴിഞ്ഞുള്ള ചെറുപ്പക്കാരിലും ധാരാളമായി കണ്ടുവരുന്നു. ഇന്ന് ഇവർ നയിച്ചുകൊണ്ടിരിക്കുന്ന ആധുനിക ജീവിത ശൈലിയും പുകവലി ,മദ്യപാനം എന്നിവയുടെ ഉപയോഗവും ഇത്തരം രോഗങ്ങൾക്ക് കാരണമാകുന്നു.

ഇത്തരം രോഗങ്ങൾ പെട്ടെന്ന് കണ്ടുപിടിക്കാൻ പലപ്പോഴും സാധിക്കാതെ പോകാറുണ്ട്. പലപ്പോഴും ഈ രോഗം മൂർച്ഛിച്ചതിനുശേഷം ആയിരിക്കും തിരിച്ചറിയുക. വിട്ടുമാറാതെയുള്ള ചുമയാണ് ഇതിൻറെ ആദ്യലക്ഷണം. സാധാരണഗതിയിൽ ചുമ വന്നാൽ ഒരു രണ്ടാഴ്ചയ്ക്കുള്ളിൽ മാറേണ്ടതാണ്. എന്നാൽ ഇത്തരം രോഗമുള്ളവരിൽ ദീർഘകാലം ചുമ കാണപ്പെടുന്നു. ഇത്തരം സന്ദർഭങ്ങളിൽ കൂടുതൽ പരിശോധനകൾ നടത്തുന്നത് ഈ രോഗം കൈവിട്ടു പോകാതെ നോക്കാൻ സാധിക്കും.

അതുപോലെതന്നെ കാൻസർ കോശങ്ങൾ ശ്വാസകോശത്തിൽ അണുബാധ ഉണ്ടാക്കുന്നു. തന്മൂലം ഇവർക്ക് ശ്വാസതടസ്സം നല്ലപോലെ ഉണ്ടാകുന്നതിന് കാരണമാകുന്നു. എന്തെങ്കിലും ജോലി ചെയ്യുമ്പോഴും കോണിപ്പടികൾ കയറുമ്പോഴും ശ്വാസമെടുക്കാൻ വല്ലാതെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. അതുപോലെതന്നെ ശബ്ദ വ്യത്യാസവും ഇവരിൽ കാണപ്പെടാറുണ്ട്. കാൻസറിൻറെ മറ്റ് സാധാരണ ലക്ഷണങ്ങളായ ക്ഷീണം, ശരീരഭാരം പെട്ടന്ന് കുറയുക.

ശരീര വേദന എന്നിവയെല്ലാം ഇതിനും ഉണ്ടാകുന്നു. ഇത്തരം സന്ദർഭങ്ങളിൽ പെട്ടെന്ന് തന്നെ പരിശോധന നടത്തി രോഗനിർണയം നടത്തുന്നത് ഇത് കൂടുതൽ വഷളാകാതെ തടയാൻ സാധിക്കും. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.