അസിഡിറ്റി പൂർണമായും മാറാൻ ഏറ്റവും നല്ല മാർഗ്ഗം ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ.

ഇന്ന് മിക്ക ആളുകളെയും അലട്ടുന്ന ഒരു പ്രശ്നമാണ് അസിഡിറ്റി. ഇത് വളരെ ചെറിയ കാര്യമാണെങ്കിലും ചിലപ്പോൾ ഇത് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നു. തിരക്കിട്ട ജീവിതവും കൃത്യതയില്ലാത്ത ഭക്ഷണക്രമവുമാണ് ഗ്യാസ് പ്രശ്നത്തിന് കാരണം. മുതിർന്നവരിലും ചെറുപ്പക്കാരിലും ഇത് അനുഭവപ്പെടുന്നു. ഇന്നത്തെ നമ്മുടെ ഭക്ഷണസാധനങ്ങളിൽ ചിലതു കഴിച്ചാൽ ഗ്യാസ് പ്രശ്നത്തിനും അസിഡിറ്റിക്കും കാരണമാകുന്നു. ഇന്നത്തെ കൂടുതൽ ജോലികളും ഇരുന്നുകൊണ്ടുള്ളതാണ്. ഇങ്ങനെ തുടർച്ചയായി ഇരിക്കുന്നവരിലും ഗ്യാസ് വരാൻ സാധ്യതയുണ്ട്. അതുപോലെ വ്യായാമക്കുറവും ഇതിൻറെ മറ്റൊരു കാരണമാണ്.

നാം കുറച്ചു ഭക്ഷണം കഴിച്ചാൽ വയറു വീർത്തിരിക്കുന്നത് കാണാം. ഗ്യാസ് പ്രശ്നം ഉള്ളതുകൊണ്ട് ചിലർക്ക് ശരിയായ രീതിയിൽ ആഹാരം കഴിക്കാൻ പോലും പറ്റാതെ ആവുന്നു. അസിഡിറ്റി പല കാരണങ്ങൾ കൊണ്ടും വരാം. നാം കഴിക്കുന്ന ഫാസ്റ്റ് ഫുഡ്, അമിതമായി ഭക്ഷണം കഴിക്കുന്ന ശീലം, അതുപോലെ പുകവലി, മദ്യപാനം എന്നിവയും ഇതിനുള്ള കാരണങ്ങളാണ്. അതുപോലെ നമ്മൾ അനുഭവിക്കുന്ന മാനസികസമ്മർദ്ദം അസിഡിറ്റിക്ക് കാരണമാകുന്നു. ഇതിന് ലക്ഷണങ്ങൾ പലതാണ്. പ്രധാനമായും നെഞ്ചിരിച്ചിൽ, പുളിച്ചു തേട്ടൽ, വയറിലും നെഞ്ചിലും ഉള്ള വേദനകൾ, വയറു വീർത്തു വരിക.

വിശപ്പില്ലായ്മ എന്നിവയാണ്. അസിഡിറ്റി വരാതിരിക്കാൻ നാം ചിലത് ഒഴിവാക്കിയാൽ സാധിക്കും. പ്രധാനമായും ഇടവേളകൾ അധികമാകാതെ കൃത്യമായി ഭക്ഷണം കഴിക്കുക, മാനസിക സമ്മർദ്ദം ഒഴിവാക്കുക, ചായ ,കാപ്പി എന്നിവ ഒഴിവാക്കുക തുടങ്ങിയവയാണ്. നമ്മുടെ ശരീരത്തിന് വെള്ളം അനിവാര്യമാണ്. ഇത് പല രോഗത്തിനും തടയിടാൻ സാധിക്കും. അതുകൊണ്ട് ധാരാളം വെള്ളം കുടിക്കുക. നല്ല ഉറക്കം അനിവാര്യമാണ്.

ഒരു വ്യക്തിക്ക് നല്ല രീതിയിൽ കിട്ടിയാൽ പല പ്രശ്നങ്ങളും ഇല്ലാതാകും. ഇതുപോലുള്ള കാര്യങ്ങൾ കൂടുതൽ അറിയുന്നതിനായി ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.