നിങ്ങളുടെ ജീവിതത്തിൽ മുൻകൂട്ടി ഒരു ലക്ഷണവും കാണിക്കാതെ ഹാർട്ട് അറ്റാക്ക് മൂലം മരണം സംഭവിക്കാം ശ്രദ്ധിക്കുക ഇക്കാര്യങ്ങൾ.

ഇന്ന് മരണംവരെ സംഭവിച്ചേക്കാവുന്ന ഒരുപാട് രോഗങ്ങൾ കണ്ടുവരുന്നത് കൂടുതലും ചെറുപ്പക്കാരിലാണ്. അത്തരത്തിൽ ഉള്ളതാണ് ഇന്ന് ഓരോരുത്തരും നയിച്ചു കൊണ്ടിരിക്കുന്ന ജീവിതശൈലികൾ. അദ്ധ്വാനശീലം പൊതുവേ എല്ലാവർക്കും കുറവാണ്. ഇത് മാരക അസുഖങ്ങൾ ആണ് ഓരോരുത്തർക്കും വരുത്തിവയ്ക്കുന്നത്. ഒട്ടുമിക്ക ആളുകളും തിരക്ക് മൂലം രാവിലെ ഭക്ഷണം കഴിക്കാതിരിക്കുകയും പിന്നീട് ഉച്ചയാകുമ്പോൾ അമിതമായി കഴിക്കുകയും ചെയ്യുന്നു. ഇത് അവർക്കിഷ്ടമുള്ള തരത്തിൽ കൊഴുപ്പുകലർന്ന മാംസാഹാരങ്ങൾ, മധുര പലഹാരങ്ങൾ എന്നിവ കഴിക്കുന്നതിന് ഇടയാക്കുന്നു.

ഇത്തരം ഭക്ഷണശീലങ്ങൾ അധികമായി കൊഴുപ്പ് ശരീരത്തിൽ അടിഞ്ഞു കൂടുന്നതിന് ഇടയാക്കുന്നു. ഇത് അമിതവണ്ണത്തിനും കാരണമാകുന്നു. മാത്രമല്ല മറ്റ് ജീവിതശൈലി രോഗങ്ങളും ഇവരെ പിന്തുടരുന്നു. ഹാർട്ടറ്റാക്ക് ,പ്രമേഹം, കൊളസ്ട്രോൾ എന്നിവ പോലുള്ള അസുഖങ്ങളാണ് ജീവിതശൈലിയുമായി ബന്ധപ്പെട്ടിരിക്കുന്നത്. ഒരിക്കൽ ഇവ ശരീരത്തിൽ വന്നുപെട്ടാൽ പിന്നീടൊരിക്കലും ഒരു മരുന്നു കൊണ്ടും ഇതിനെ മാറ്റിയെടുക്കാൻ സാധിക്കില്ല. കൃത്യമായ ഭക്ഷണ രീതിയിലൂടെയും വ്യായാമത്തിലൂടെയും ഒരു പരിധിവരെ ഇതിനെ പിടിച്ചുനിർത്താൻ സാധിക്കും.

എന്നല്ലാതെ പൂർണ്ണമായും മാറ്റിയെടുക്കാൻ കഴിയില്ല. ഹാർട്ട് അറ്റാക്ക് മൂലം പെട്ടെന്നുണ്ടാകുന്ന മരണങ്ങൾ കൂടുതലും യുവാക്കളിലാണ് കണ്ടുവരുന്നത്. ഇതിൻറെ യാതൊരു ലക്ഷണവും മുൻകൂട്ടി കാണിക്കാതെ ആയിരിക്കും വരുന്നത്. ഇത് കണ്ടു പിടിക്കുന്നതിനായി നല്ല പരിശോധനകളും ഇന്ന് നിലവിലുണ്ട്. ശരീരത്തിലെ CRP പരിശോധിച്ചു നോക്കുകയാണെങ്കിൽ അതിൽ വ്യത്യാസം വരുന്നുണ്ടെങ്കിൽ ഹാർട്ട് മായി ബന്ധപ്പെട്ട എന്തെങ്കിലും അസുഖത്തിൻറെ സാധ്യതയാണ്.

മുൻകൂട്ടി കണ്ടു പിടിക്കുന്നത് രോഗത്തിൻറെ തീവ്രത കുറയ്ക്കാൻ സാധിക്കും. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി ഈ വീഡിയോ കണ്ടു നോക്കൂ. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.