നിങ്ങളുടെ കുട്ടികൾക്ക് ഉണ്ടാകുന്ന എല്ലാ പ്രശ്നങ്ങളുടെയും കാരണം ഇതാണ്. ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ വളർച്ചയെ തന്നെ ബാധിക്കും.

ഇന്ന് എല്ലാ കുട്ടികളിലും കണ്ടുവരുന്ന ഒരു പ്രശ്നമാണ് വിറ്റാമിൻ ഡി യുടെ കുറവ്. ശരീരത്തിലെ ഒട്ടുമിക്ക പ്രവർത്തനങ്ങളെയും വളരെ മാരകമായി ഈ കുറവ് ബാധിക്കും. കുട്ടികളുടെ പ്രതിരോധശക്തിയെ വളരെ മാരകമായി തന്നെ ഇത് ബാധിക്കും. അതുപോലെതന്നെ കുട്ടികളുടെ വളർച്ചയെ തന്നെ ഇത് തടഞ്ഞുനിർത്തുന്നു. മാത്രമല്ല വിഷാദ രോഗങ്ങൾക്ക് അടിമകളാക്കുകയും ചെയ്യുന്നുണ്ട്. ഭക്ഷണത്തിൽ നിന്നും മാത്രമല്ല ഇതിൻറെ കുറവ് പരിഹരിക്കാൻ സാധിക്കുന്നത്. നല്ലപോലെ സൂര്യപ്രകാശം ശരീരത്തിൽ ഏൽക്കുകയും വേണം.

ഇന്നത്തെ കാലത്തെ കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും വെയിൽ കൊള്ളുന്നതിന് ഭയങ്കര മടിയാണ്. ശരീരം കറുത്ത പോകുമോ എന്നൊരു ഭയം ആണ് അവർക്ക്. വിറ്റാമിൻ ഡി നികത്തുന്നതിന് മരുന്നുകൾ കഴിക്കുന്നതിനു പകരം നല്ലപോലെ വെയിൽ കൊള്ളുകയാണെങ്കിൽ ഇത് മാറ്റിയെടുക്കാവുന്നതാണ്. നമ്മളൊക്കെ സാധാരണ നല്ലപോലെ ഡ്രസ് ധരിച്ച് ആണ് നടക്കുന്നത്. പുറത്തു പോകുമ്പോൾ ആകട്ടെ കുടയും ഉപയോഗിക്കുന്നു. തന്മൂലം തീരെ സൂര്യപ്രകാശം ശരീരത്തിൽ ഏൽക്കുന്നുമില്ല. വിറ്റാമിൻ ഡി ശരീരത്തിൽ ലഭിക്കുന്നതിന് സൂര്യപ്രകാശം കൊള്ളേണ്ടത് രാവിലെ 11 മണിക്ക് ശേഷം ഉള്ള വെയിലാണ്.

ഇത് ശരീരത്തിൻറെ രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനും സഹായകരമാണ്. വിറ്റാമിൻ ഡി കുറയുന്നതുമൂലം പൊക്കക്കുറവ് ഉണ്ടാവുകയും ചെയ്യുന്നു. എല്ലിൻറെ വളർച്ചയ്ക്ക് ഏറ്റവും അനിവാര്യമാണ് വിറ്റാമിൻ ഡി. ഇത് കുറയുന്നതുമൂലം നല്ലപോലെ കാലുവേദനയും കുട്ടികളിലും മുതിർന്നവരിലും കണ്ടുവരുന്നുണ്ട്. പാൽ, മത്സ്യം, മീനെണ്ണ എന്നിവ കഴിക്കുന്നതു വിറ്റാമിൻ D ശരീരത്തിൽ വർദ്ധിപ്പിക്കാൻ സഹായിക്കും.

ഇത്തരം കാര്യങ്ങളെ കുറിച്ച് കൂടുതൽ അറിയുന്നതിനായി ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.