നിങ്ങളുടെ കുട്ടികളെ ഈ രീതിയിൽ ആണോ നിങ്ങൾ വളർത്തിക്കൊണ്ടു വരുന്നത് കുട്ടികൾ ഉള്ള എല്ലാവരും അറിയേണ്ട കാര്യങ്ങൾ.

ഇന്ന് ഒരു കുഞ്ഞിന് ജന്മം കൊടുക്കുമ്പോൾ തന്നെ അതിൻറെ മാതാപിതാക്കൾ വലിയ സ്വപ്നങ്ങളാണ് കണ്ടു തുടങ്ങുന്നത്. ആ കുഞ്ഞിനെ എങ്ങനെ വളർത്തണം, എന്തെല്ലാം നൽകണം, വലുതാകുമ്പോൾ ആരായിത്തീരും എന്നുള്ള ആശങ്കയിലാണ് ഓരോ മാതാപിതാക്കളും കുഞ്ഞുങ്ങളോട് പെരുമാറുന്നത്. ഒരു കുഞ്ഞിനെ ജന്മം കൊടുത്തതുകൊണ്ട് മാത്രം ആരും അച്ഛനോ അമ്മയോ ആകുന്നില്ല. കുട്ടികളെ വളരെ സ്നേഹത്തോടെയും കരുതലോടെയും വളർത്തണം. ഇന്നത്തെ തിരക്കു പിടിച്ച ജീവിതത്തിൽ ആർക്കും കുട്ടികളെ നോക്കാൻ സമയമില്ല.

അവർ കുട്ടികളെ വീട്ടിലുള്ള ജോലിക്കാരെ ഏൽപ്പിച്ചാണ് പുറത്ത് ജോലിക്ക് പോകുന്നത്. തിരിച്ചുവരുമ്പോൾ വളരെ ക്ഷീണിച്ച ആയിരിക്കും വരുന്നത്. അപ്പോഴും കുട്ടികളോട് സംസാരിക്കാനോ അവരോടൊത്ത് സമയം ചെലവഴിക്കാനോ സമയം കിട്ടുന്നില്ല. ഇങ്ങനെ ചെയ്യുന്നത് കുട്ടികളിൽ വലിയ വിഷമം ആണ് ഉണ്ടാക്കുന്നത്. മാതാപിതാക്കളുമായി ഒരു അകൽച്ച സൂക്ഷിക്കുകയും അവരുടേതായ ഒരു ലോകത്തേക്ക് അവർ ഒറ്റപ്പെടുകയും ചെയ്യുന്നു. രണ്ടോ മൂന്നോ കുട്ടികൾ ഉള്ളവർ അവർ തമ്മിൽ വഴക്കിടുമ്പോൾ അവരെ പിടിച്ചുമാറ്റി മറ്റെന്തിലേക്കും ശ്രദ്ധ തിരിച്ച് സ്നേഹത്തോടെ പറഞ്ഞു മനസ്സിലാക്കുന്നതിനു പകരം അവർക്ക് നല്ല ശിക്ഷണം കൊടുക്കുന്നു.

ഇത് കുട്ടികളിൽ ഭയങ്കരമായ ദേഷ്യവും കൂടുതൽ വൈരാഗ്യ ബുദ്ധിയും ഉണ്ടാക്കുന്നു. ചില മാതാപിതാക്കൾ ഉണ്ട് അമിതമായ കുട്ടികളെ സ്നേഹിച്ചാൽ അവർ വഴി തെറ്റി പോകും എന്ന് വിചാരിച്ച് ഒന്നും പുറത്ത് പ്രകടിപ്പിക്കാറില്ല. ഇതും കുട്ടികളെ കാര്യമായി ബാധിക്കും. തന്നെ സ്നേഹിക്കാത്ത മനസ്സിലാക്കാത്ത മാതാപിതാക്കളാണ് തനിക്കുള്ളതെന്ന കുറ്റബോധം കുട്ടിയെ വിഷാദ രോഗി ആകുന്നു.

അവർ മുതിർന്നു കഴിയുമ്പോൾ അവർക്ക് ഇഷ്ടം ഉള്ളപോലെ ജീവിക്കാൻ അവർ തയ്യാറാകുന്നു. ഇത്തരം കാര്യങ്ങളെല്ലാം ഓരോ മാതാപിതാക്കളും അറിഞ്ഞിരിക്കേണ്ടതാണ്. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.