നിങ്ങളുടെ അടിവയറിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പിനെ പൂർണമായും മാറ്റിയെടുക്കാം ഇത്രയും കാര്യങ്ങൾ ഒന്ന് ശ്രദ്ധിച്ചാൽ മതി.

ഇന്ന് പല ആളുകളും അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു വലിയ പ്രശ്നമാണ് ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത്. ഇങ്ങനെയുണ്ടാകുന്ന കൊഴുപ്പ് പ്രധാനമായും വയറിൽ ആണ് അടിഞ്ഞുകൂടുന്നത്. ഇതുതന്നെയാണ് എല്ലാവരുടെയും ഏറ്റവും വലിയ ബുദ്ധിമുട്ടും. ഇന്നത്തെ മാറിയ ജീവിത ശൈലികളും ഭക്ഷണരീതികളും ഓരോരുത്തരിലും വലിയ ബുദ്ധിമുട്ടുകളാണ് ഉണ്ടാക്കി കൊണ്ടിരിക്കുന്നത്. ഒട്ടു മിക്ക ആളുകൾക്കും പുറമേനിന്ന് ഭക്ഷണം വരുത്തി കഴിക്കുന്നതിനോടാണ് കൂടുതലും താല്പര്യം. അതുപോലെതന്നെ രാത്രി സമയങ്ങളിൽ പുറത്ത് പോകുമ്പോൾ കഴിക്കുന്ന കൊഴുപ്പു കലർന്ന മാംസാഹാര ഭക്ഷണങ്ങളും.

ഇത്തരം അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ ഓരോരുത്തരിലും അമിതവണ്ണത്തിന് കാരണമാകുന്നു. ശരീരത്തിന് തീർത്തും അനാരോഗ്യകരമായ എണ്ണകളാണ് ഇത്തരം ഭക്ഷണം പാകം ചെയ്യുന്നതിനായി പ്രധാനമായും ഉപയോഗിച്ചിരിക്കുന്നത്. ഇത് ശരീരത്തിൽ അമിതമായി കൊഴുപ്പടിഞ്ഞു കൂടുന്നതിന് കാരണമാകുന്നു. ഇത് കൂടുതലും അടിവയറിൽ ആണ് നിക്ഷേപിക്കപ്പെടുന്നത്. ഇത്തരം അവസ്ഥകൾ ക്രമേണ ജീവിതശൈലി രോഗങ്ങളിലേക്ക് കൊണ്ടെത്തിക്കുന്നു. അതായത് പ്രമേഹം, ഹൃദ്രോഗം, രക്തസമ്മർദ്ദം ,കൊളസ്ട്രോൾ, തൈറോയ്ഡ് ,ക്യാൻസർ തുടങ്ങിയ മാരക അവസ്ഥയിലേക്ക് നയിക്കുന്നു.

ഒരാളുടെ ഉയരത്തിന് അപേക്ഷിച്ച് അതിൽ കൂടുതൽ ഉണ്ടാകുന്ന അമിതവണ്ണം ഒരു വലിയ പ്രശ്നം തന്നെയാണ്. ഇത് കൂടാൻ തുടങ്ങുമ്പോഴേ നിയന്ത്രിച്ചില്ലെങ്കിൽ മാരകമായ രോഗങ്ങളിലേക്ക് ചെന്നുവീഴും. തെറ്റായ ജീവിത ശൈലിയിലൂടെയും ഇത്തരം ഒരു അവസ്ഥ വരുന്നുണ്ട്. ഉറക്കമില്ലായ്മ, വ്യായാമക്കുറവ്, അമിതമദ്യപാനം, എന്നിവയെല്ലാം ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നതിനും കാരണമാകുന്നു.

കൃത്യമായി ഭക്ഷണക്രമങ്ങളിൽ നിയന്ത്രണം വരുത്തിയും നിത്യേന വ്യായാമങ്ങൾ ചെയ്തും അമിതവണ്ണവും ശരീരത്തിലെ കൊഴുപ്പും നിയന്ത്രിച്ചില്ലെങ്കിൽ പല മാരക അസുഖങ്ങളും വന്നുചേരും. ഇതിനെക്കുറിച്ച് കൂടുതലായി അറിയുന്നതിന് ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.