ദീർഘനാളായുള്ള മുട്ടുവേദനയ്ക്ക് ശാശ്വത പരിഹാരം ഇക്കാര്യങ്ങൾ ഒന്ന് ശ്രദ്ധിച്ചാൽ മതി

ഇന്നത്തെ നമ്മുടെ തിരക്കിട്ട ജീവിതത്തിൽ അഭിമുഖീകരിക്കുന്ന നിരവധി പ്രശ്നങ്ങളുണ്ട്. ഇന്നത്തെ നമ്മുടെ ജീവിതരീതിയും ഭക്ഷണക്രമങ്ങളും ആണ് ഇതിൻറെ പ്രധാന പ്രശ്നങ്ങളിൽ ഒന്ന്. മിക്ക ആളുകളും പലതരത്തിലുള്ള വേദനകൾ അനുഭവിക്കുന്നവരാണ്. എല്ലാവരും പറയുന്ന ഒന്നാണ് മുട്ടുവേദന. പ്രായമായവരിലും ചെറുപ്പക്കാരിലും ഇത് അനുഭവപ്പെടുന്നുണ്ട്. ഇതിനുപുറമെ എല്ലുതേയ്മാനം, സന്ധിവേദന എന്നിവയും. നമ്മുടെ ദൈനംദിന പ്രവർത്തികൾക്ക് മാറ്റം വരുത്തിയാൽ തന്നെ മാറ്റാവുന്ന ഒരു പ്രശ്നമാണ് ഇത്. നമ്മുടെ ശരീരത്തിൻറെ ഭാരത്തെ താങ്ങിനിർത്തുന്നതിന് മുഖ്യ പങ്കുവഹിക്കുന്ന ഒന്നാണ് കാൽമുട്ട്.

നമ്മൾ തടി കൂടുമ്പോൾ മുട്ടുവേദന വരാം. മിക്ക ആളുകളിലും അതായത് സ്ത്രീകളിലും പുരുഷന്മാരിലും ഒരു പ്രായം കഴിഞ്ഞാൽ വരാവുന്നതാണ് എല്ലു തേയ്മാനവും സന്ധിവേദനയും എല്ലാം. പോഷക കുറവുള്ള ഭക്ഷണങ്ങളുടെ അപര്യാപ്തതയും ഇതിലെ പ്രധാന കാരണങ്ങളാണ്. ഈ വേദനകൾ കാരണം നമുക്ക് ഇരിക്കാനും കുനിഞ്ഞ് താഴെ നിന്ന് സാധനങ്ങൾ എടുക്കാനും പറ്റാതെ ആവുക, കോണി കയറാൻ സാധിക്കാതെ ആവുക, മുട്ടിന് നീര് അനുഭവപ്പെടുക, കളർ വ്യത്യാസം എന്നിവയെല്ലാം ഉണ്ടാകുന്നു. ഇത് എല്ല് തേയ്മാനത്തിൻറെ ലക്ഷണങ്ങളും ആണ്.

പണ്ടൊക്കെ 50 വയസ്സ് കഴിഞ്ഞാലേ സന്ധിവേദന അനുഭവപ്പെടാറ്. എന്നാൽ ഇപ്പൊ അങ്ങനെ അല്ല. ചെറുപ്പക്കാരിലും ഇത് വളരെ വ്യാപകമാണ്. ഇതിൽ നിന്നെല്ലാം നാം മനസ്സിലാക്കേണ്ടത് നമ്മുടെ ജീവിതരീതിയിലും ഭക്ഷണ ക്രമങ്ങളിലും വന്ന മാറ്റങ്ങളാണ് കാരണം എന്ന്. ദിവസവും അരമണിക്കൂറെങ്കിലും നടത്തം അനിവാര്യമാണ്. അതുപോലെതന്നെ പഴങ്ങളും പച്ചക്കറികളും ഇലക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ധാരാളം വെള്ളം കുടിക്കണം.

കാൽമുട്ടിന് ചെറിയ രീതിയിലുള്ള വ്യായാമങ്ങൾ കൊടുക്കുക. എന്നിവയെല്ലാം ചെയ്യുന്നതിലൂടെ ഇതിന് ഒരു പരിഹാരം കാണാനാകും. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.