കൈകാലുകളിൽ തരിപ്പ് ,വേദന എന്നിവ മാറാൻ ഇത്തരത്തിൽ ചെയ്യുന്നത് നല്ലതാണ് എന്നന്നേക്കുമായി മാറ്റിയെടുക്കാം.

ഇന്നത്തെ കാലത്ത് പലരും പരാതി പറയുന്ന ഒന്നാണ് കൈകാൽ തരിപ്പ്, വേദന തുടങ്ങിയവ. നമ്മുടെ ശരീരത്തിൽ വേദനകൾ അനുഭവിക്കാത്തവർ ആയി ആരും തന്നെ ഉണ്ടാവുകയില്ല. ഏതു പ്രായക്കാരിലും പ്രത്യേകിച്ച് കുട്ടികളിലും ഇത് അനുഭവപ്പെടാറുണ്ട്. ചിലർക്ക് ഇത് വല്ലപ്പോഴും വരുന്നത് ആണെങ്കിൽ ചിലർക്ക് ഇത് ദിവസവും ഉണ്ടാകുന്നു. രാത്രി കിടക്കുമ്പോഴാണ് കൂടുതലും ഇത് അനുഭവപ്പെടുന്നത്. ഇത് ഉറക്കം നഷ്ടപ്പെടുന്നതിനും കാരണമാകുന്നു. ഇന്നത്തെ നമ്മുടെ തിരക്കിട്ട ജീവിതത്തിൽ ഇതെല്ലാം ശ്രദ്ധിക്കാൻ പ്രയാസമാണ്. കൂടുതൽ ഇരുന്ന് ജോലി ചെയ്യുന്നവർക്ക് ആയിരിക്കും ഇത് കൂടുതലും അനുഭവപ്പെടുന്നത്.

അതുപോലെ പ്രമേഹരോഗികളിൽ അമിതവണ്ണമുള്ളവരിൽ എന്നിങ്ങനെ പല അസുഖകാരിലും ഇത് കാണപ്പെടുന്നുണ്ട്. നാം കഴിക്കുന്ന ഭക്ഷണരീതിയും ക്രമം തെറ്റിയുള്ള ജീവിതശൈലിയും ആണ് ഇതിന് കാരണം. ചിലരുടെ ശരീരത്തിൽ വേണ്ടത്ര വിറ്റാമിനുകൾ ഇല്ലാത്തതുകൊണ്ടും കൈ കാൽ തരിപ്പ് അനുഭവപ്പെടാറുണ്ട്. കാൽസ്യം, വിറ്റാമിൻ ഡി എന്നിവ ഇതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. എന്നാൽ ഇന്ന് മിക്കവരിലും വിറ്റാമിൻ ഡി വളരെ കുറവാണ് കാണപ്പെടുന്നത്. വിറ്റാമിൻ ഡി കുറയുമ്പോൾ ശരീരത്തിൽ ഇത്തരം വേദനകൾ അനുഭവപ്പെടും.

നാം കഴിക്കുന്ന ഭക്ഷണത്തിൽ കാൽസ്യം കൂടുതലുള്ള ഭക്ഷണപദാർത്ഥങ്ങൾ ഉൾപ്പെടുത്തണം. ഇതിനായി മുട്ടയുടെ വെള്ള, ഇലക്കറികൾ ,മത്സ്യവിഭവങ്ങൾ എന്നിവ ഉപയോഗിക്കുക. ഇത്തരം വേദനകളും തരിപ്പുകളും അത്ര നിസാരമായി തള്ളിക്കളയേണ്ടതല്ല. ഇത് ഒരു രോഗം തന്നെയാണ്. ഇത് തുടക്കത്തിൽ കണ്ടുപിടിച്ചാൽ നമുക്കുതന്നെ മാറ്റാവുന്നതേയുള്ളൂ.

നല്ല വ്യായാമത്തിലൂടെയും നാം കഴിക്കുന്ന ഭക്ഷണത്തിലൂടെയും വേദനകളും തരിപ്പുകളും മാറ്റിയെടുക്കാം. ഇത്തരം കാര്യങ്ങളെ കുറിച്ച് കൂടുതൽ അറിയുന്നതിനായി ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.