ശരീരത്തിലെ രക്ത കുറവ് മാരക പ്രശ്നങ്ങൾ ഉണ്ടാക്കും ഉറപ്പായും ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം.

ഇന്ന് ഭൂരിഭാഗം ആളുകളിലും കണ്ടുവരുന്ന ഒരു പ്രശ്നമാണ് രക്തക്കുറവ് അഥവാ അനീമിയ. ഇന്ന് ഈ പ്രശ്നം ഒരു 35 ശതമാനം ആളുകളിലും കണ്ടുവരുന്നുണ്ട്. അതുപോലെതന്നെ ഒരു 40 ശതമാനം കുട്ടികളിലും രക്തക്കുറവ് സാധാരണയായി കണ്ടു വരുന്നുണ്ട്. ശരീരത്തിലെ രക്തത്തിൽ ചുവന്ന രക്താണുക്കളുടെ അഥവാ ഹിമോഗ്ലോബിൻറെ അളവ് കുറഞ്ഞുപോകുന്ന അവസ്ഥയാണ് അനീമിയ. ആരോഗ്യമുള്ള ഒരു പുരുഷന് ഹീമോഗ്ലോബിൻ 13g/dl നു മുകളിൽ ആയിരിക്കണം. അതുപോലെതന്നെ ആരോഗ്യമുള്ള സ്ത്രീകൾക്ക് ഇത് 12g/dl നു മുകളിൽ ആയിരിക്കണം. എന്നാൽ ഗർഭിണികൾക്ക് 11g/dl ആണ്.

രക്തക്കുറവ് എന്ന പ്രശ്നം രൂക്ഷമാകുന്നത് 8g/dl നു താഴെ പോകുമ്പോഴാണ്. ഇത് പലർക്കും പല തരത്തിലാണ് ബാധിക്കുന്നത്. നമ്മുടെ ശരീരത്തിലെ മജ്ജയിൽ ആണ് പ്രധാനമായും രക്തം ഉൽപാദനം നടക്കുന്നത്. അതുകൊണ്ടുതന്നെ അവിടെ ഉണ്ടാകുന്ന പ്രശ്നങ്ങൾ രക്തക്കുറവിനു കാരണമാകുന്നു. അതുമാത്രമല്ല അയൺ, വിറ്റാമിൻ B12, തൈറോക്സിൻ എന്നിവയുടെ കുറവു മൂലവും രക്തക്കുറവ് ഉണ്ടാകാം. ജന്മനാൽ തന്നെ മജ്ജയിൽ പ്രശ്നമുള്ളവർക്ക് രക്തക്കുറവ് നിലനിൽക്കാം. എന്തെങ്കിലും അപകടം സംഭവിക്കുന്നവർക്ക് കൂടുതൽ രക്തം നഷ്ടപ്പെടാൻ ഇടയായിട്ടുണ്ട്.

എങ്കിൽ അത്തരക്കാരിലും രക്തക്കുറവ് കാണാൻ സാധ്യതയുണ്ട്. കണ്ണിലും നഖത്തിലും ചർമ്മത്തിലുണ്ടാകുന്ന വെളുത്ത പാടുകൾ രക്തക്കുറവിൻറെ ലക്ഷണങ്ങൾ ആണ്. ഏതെങ്കിലും അസുഖങ്ങൾ മൂലം അല്ലാതെ ഉണ്ടാകുന്ന രക്ത കുറവുകൾ നല്ല ആരോഗ്യ ഭക്ഷണശീലങ്ങളിലൂടെ പരിഹരിക്കാം. ശരീരത്തിൽ ഉണ്ടാകുന്ന രക്തക്കുറവ് കണ്ടുപിടിക്കാൻ പല പരിശോധനകളും നിലവിലുണ്ട്.

കൂടുതൽ സങ്കീർണതയിലേക്ക് കൊണ്ടെത്തിക്കാതെ രക്തക്കുറവ് പരിഹരിക്കുന്നത് ഗുണം ചെയ്യും. ഇത്തരം കാര്യങ്ങളെ കുറിച്ച് കൂടുതൽ അറിയാനായി ഈ വീഡിയോ കണ്ടു നോക്കൂ. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.