വിട്ടുമാറാത്ത ശരീരവേദന നിങ്ങളിൽ മാനസിക പ്രശ്നം ഉണ്ടാക്കുന്നുണ്ടോ? കാരണങ്ങളും പരിഹാരങ്ങളും.

വിട്ടുമാറാത്ത ശരീരവേദന എല്ലാവരുടെയും ഒരു പ്രശ്നമാണ്. ശരീരത്തിൻറെ ഏതെങ്കിലും ഒരു ഭാഗത്ത് എന്നും ഉണ്ടാകുന്ന വേദന വളരെയധികം മാനസിക പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്. എത്രതന്നെ ചികിത്സിച്ചാലും അതിന് പരിഹാരം കിട്ടുകയുമില്ല. മരുന്ന് കഴിക്കുമ്പോൾ ഒരു കുറവുണ്ടാകും എന്നല്ലാതെ പൂർണമായ ഒരു മോചനവും അതിൽ നിന്ന് ലഭിക്കുന്നില്ല. കൂടുതലും ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നത് സ്ത്രീകളിലാണ്. അതുതന്നെയാണ് അത്തരക്കാരിൽ ഉണ്ടാക്കുന്ന വിഷമവും. പുറമേയ്ക്ക് കാണാത്ത രോഗം ആയതുകൊണ്ട് സ്ത്രീകൾ പണി ചെയ്യാനുള്ള മടി കാരണം വെറുതെ പറയുന്നതാണ് എന്നാണ് വീട്ടുകാരുടെ ധാരണ.

അവരിൽ കൂടുതൽ മാനസിക പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. ഇത്തരം ടെൻഷൻ വേദന കൂട്ടാനും കാരണമാകുന്നു. ഇത് ഫൈബ്രോമയാൾജിയ എന്ന ഒരു രോഗമാണ്. അതായത് പേശി വാതം. ഈ അസുഖം എത്ര തന്നെ പരിശോധിച്ചാലും കാരണം കണ്ടെത്താൻ കഴിയാറില്ല. കൃത്യമായി മരുന്നു കൊടുക്കാനും ബുദ്ധിമുട്ടാണ്. ഇത്തരക്കാരിൽ ഭയങ്കര ക്ഷീണവും ഉന്മേഷക്കുറവും ഉണ്ടാകും. അതുപോലെതന്നെ ഉറക്കക്കുറവും തലവേദനയും ഇവരെ വിട്ടൊഴിയുന്നില്ല. തന്മൂലം ഇവർ വിഷാദരോഗത്തിന് അടിമകളായി മാറുന്നു. ആദ്യമൊക്കെ ചെറിയ രീതിയിലായിരിക്കും കൈകളിൽ വേദന തുടങ്ങുക.

പിന്നീട് ശരീരത്തിലെ പല ഭാഗങ്ങളിൽ കഠിന വേദനയായിരിക്കും ഉണ്ടാവുക. ഇത്തരക്കാർക്ക് ക്രമം തെറ്റിയുള്ള ആർത്തവം, മൂത്രാശയ രോഗങ്ങൾ, ഉദരരോഗങ്ങൾ എന്നിവയെല്ലാം കണ്ടുവരുന്നുണ്ട്. 60 വയസ്സിന് താഴെയുള്ള സ്ത്രീകളിലാണ് കൂടുതലും ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നത്. കൃത്യമായി വ്യായാമം ചെയ്യുന്നതിലൂടെയും, യോഗ ചെയ്യുന്നതിലൂടെയും, നീന്തൽ ,ജോഗിങ്, സൈക്ലിംഗ് എന്നിങ്ങനെയുള്ള പ്രവൃത്തികളിലൂടെയും ഇതിനൊരു മാറ്റം വരുത്താൻ സാധിക്കും.

അതുപോലെതന്നെ നല്ല ആരോഗ്യകരമായ ഭക്ഷണ ശൈലിയിലൂടെയും മധുരമുള്ള ഭക്ഷണപദാർത്ഥങ്ങൾ ഒഴിവാക്കിയും ഇതിനൊരു പരിഹാരം കാണാൻ സാധിക്കും. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.