തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഉറപ്പായും ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം മുട്ട കഴിച്ചും തടി കുറയ്ക്കാം.

ഇന്നത്തെ ജീവിത രീതികൾ മൂലം ഒട്ടുമിക്ക ആളുകളും നേരിടുന്ന ഒരു പ്രശ്നമാണ് അമിത വണ്ണം. പലകാരണങ്ങൾ കൊണ്ടും ശരീരം തടിച്ചിരിക്കുന്നവരും ഉണ്ട്. പിസിഒഡി പ്രശ്നമുള്ളവർ, തൈറോയ്ഡ്, പ്രമേഹം,കൊളസ്ട്രോൾ തുടങ്ങിയ അവസ്ഥകളിൽ ഉള്ളവരെല്ലാം കൂടുതലും തടിച്ച ശരീര പ്രകൃതക്കാരാണ്. ഇത്തരക്കാർ നടത്തുന്ന തെറ്റായ ജീവിതരീതികളും ഭക്ഷണക്രമങ്ങളും ആണ് ഇവരെ അമിതവണ്ണത്തിലേക്ക് നയിക്കുന്നത്. പിന്നീട് ഇതു കുറയ്ക്കുന്നതിനു വേണ്ടിയുള്ള കഠിന ശ്രമങ്ങളാണ് ഇവർക്ക് നടത്തേണ്ടിവരുന്നത്. പലതരത്തിലുള്ള ഡയറ്റും ഇവർ സ്വീകരിക്കാറുണ്ട്.

എന്നാൽ ചിലതിനൊക്കെ ഫലം കാണാതിരിക്കുകയോ കാണുകയോ ചെയ്യാറുമുണ്ട്. ഒട്ടുമിക്ക ആളുകളും പട്ടിണി കിടക്കുന്ന രീതിയിലാണ് ഡയറ്റ് ചെയ്യുന്നത്. ഇത് കൂടുതൽ പ്രശ്നങ്ങളിലേക്ക് അവരെ കൊണ്ടെത്തിക്കും. എന്നാൽ ഇന്ന് ഏറ്റവും കൂടുതൽ പ്രചാരത്തിലുള്ള ഒരു രീതിയാണ് മുട്ട കഴിച്ചു കൊണ്ട് തടി കുറയ്ക്കുക എന്നത്. ഇതിനായി ദിവസവും അഞ്ച് മുട്ട എങ്കിലും കഴിക്കേണ്ടിവരും. ഇത് പല രീതിയിൽ ആണ് കഴിക്കുന്നതും. പല സമയത്തായി 5 മുട്ട കഴിക്കുമ്പോൾ ഒരു ദിവസത്തെ മൊത്തം കലോറി ആയിരത്തിൽ താഴെയായിരിക്കും.

അത് മൂലം ശരീരത്തിൽ കൂടുതലായി അടിഞ്ഞു കൂടിയിട്ടുള്ള കൊഴുപ്പ് ശരീരം വിനിയോഗിക്കും. ഇങ്ങനെയാണ് ശരീരഭാരം കുറയുന്നത്. എന്നാൽ ഈ രീതി അധികം നാൾ തുടരാൻ പാടില്ല. മുട്ട കഴിക്കുമ്പോൾ അലർജിയുണ്ടാക്കുന്ന ശരീരപ്രകൃതിക്കാർ ഇതു സ്വീകരിക്കുന്നത് നല്ലതല്ല. അതായത് പൈൽസ്, താരൻ പ്രശ്നം, മുഖത്ത് കുരുക്കൾ വരുന്നവർ, ആസിഡിറ്റി എന്നിവ പോലുള്ള പ്രശ്നങ്ങൾ ഉള്ളവർ ഈ മാർഗത്തിലൂടെ.

തടി കുറയ്ക്കാൻ നോക്കുന്നത് കൂടുതൽ പ്രശ്നങ്ങളിലേക്ക് ചെന്നെത്തും. എന്നാൽ മുട്ട മാത്രമല്ല കഴിക്കേണ്ടത്. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.